അത് നീ ചോദിച്ചു വാങ്ങിയതാ അല്ലെങ്കിൽ എന്റെ മോളെക്കുറിച്ചു അങ്ങിനെയൊക്കെ പറയാമോ. അല്ലേടി.
നല്ലോണം കൊടുക്കെടി ഞാൻ കൊടുത്താലേ അവന്റെ ഉപ്പ എന്നെ വഴക്ക് പറയും നീയാകുമ്പോ ആ പ്രശ്നമില്ലല്ലോ..
അപ്പോയെക്കും ഷമിയും സെബിയും അങ്ങോട്ടേക്ക് വന്നു.
അല്ല ഉമ്മയും മക്കളും പേരക്കുട്ടിയോളും കൂടെ ഇവിടെ ഇരിക്കയാണോ.
ആ ഷെമി അവര് ഓരോന്ന് പറഞ്ഞു.
ഹ്മ്മ് നല്ല അമ്മായി അമ്മയും മരുമോളും.
ആരാ പറഞ്ഞെ മരുമോൾ ആണെന്ന് എന്റെ മോളാ.
ഹ്മ്മ് എന്നാലേ ഫുഡ് റെഡിയായിട്ടുണ്ട് എവിടെ അസീസുപ്പ.
ഉപ്പ പുറത്തേക്കു പോയതാ ഇപ്പൊ വരും.
ഹ്മ്മ് എന്ന് മുളിക്കൊണ്ട് അവര് അകത്തോട്ടു പോയി.
സൈനു എഴുന്നേൽക് അവര് ഫുഡ് കഴിക്കാൻ വിളിച്ചതാ.
കുറച്ചൂടെ ഞാനെന്റെ ഉമ്മാന്റെ മടിയിൽ കിടക്കട്ടെ എന്ന് പറഞ്ഞു ഞാൻ കിടന്നു.
സലീനയും കൂടെ കിടന്നു.
ആഹാ രണ്ടാളും കൂടെ ഇങ്ങിനെ കിടന്നാലേ അവർക്കു ഫുഡ് കഴിക്കേണ്ടി വരും മക്കളെ..
അപ്പോയെക്കും അസീസ്പ്പ വന്നതും സലീന എഴുനേറ്റിരുന്നു.
അല്ല ഇതെന്താ രാവിലെതന്നെ ഉമ്മയും മക്കളും കൂടെ ഒരു മീറ്റിംഗ്.
അത് സൈനു ഓരോന്ന് ചോദിച്ചു കിടന്നതാ കൂടെ സലീന മോളും കൂടി.
ഹ്മ്മ് അത് നന്നായി.
അല്ല ചായ കുടിക്കണ്ടേ.
ഹ്മ്മ് ഇപ്പൊ എടുത്തു വെക്കാം ഉപ്പ എന്ന് പറഞ്ഞോണ്ട് സലീന അടുകളയിലേക് പോയി.