ഹോ അത് നിന്റെ ബാപ്പ പറഞ്ഞതോണ്ട് അല്ലേ അല്ലേൽ ആർക്കാ അവളോട് ഇഷ്ടമില്ലാത്തെ.
ആഹാ അപ്പൊ എല്ലാം ഉപ്പയുടെ കളിയാണല്ലേ.
ഹ്മ്മ്.
നിന്റെ ഉപ്പാക്ക് പേടിയായിരുന്നെടാ.
അതെന്തിന്.
നീ ഇനി അവളെ പറ്റിക്കാൻ വേണ്ടി ആണോ എന്നൊക്കെ വിചാരിച്.
ഞാനെന്തു പറ്റിക്കാൻ ആണ് ഉമ്മ.
അല്ലേടാ നിനക്ക് അവളോട് സ്നേഹം ഉണ്ടോ അതോ അവളുടെ തോലി നിറം കണ്ടു കൂടിയതാണോ എന്നൊക്കെ അറിയാൻ..
നിനക്കറിയോ നിന്നെ തല്ലിയെന്നു പറഞ്ഞു അന്ന് നിന്റെ ഉപ്പ എന്നെ കുറെ വഴക്ക് പറഞ്ഞു..
ആഹാ അങ്ങിനെയൊക്കെ ഉണ്ടായോ.
ഇല്ല പിന്നെ.
എന്റെ മോനെ തല്ലി നോവിക്കാൻ നിന്റെ തറവാട്ടിൽ നിന്നും കൊണ്ട് വന്നതല്ലല്ലോ എന്നൊക്കെ പറഞ്ഞു.
ഹ്മ്മ് എന്ന് പറഞ്ഞോണ്ട് ഞാൻ ഒന്ന് ചിരിച്ചു..
അത് നന്നായി അല്ലേലും ഉമ്മാക്ക് കുറച്ചു കൂടുതൽ ആയിരുന്നു അന്ന്.
ഹ്മ്മ് അല്ലേലും നിങ്ങൾ ബാപ്പയും മോനും ഒന്നാണല്ലോ.
നിന്നെ പ്രസവിച്ച ഞാൻ പുറത്തും.
എന്റെ ഉമ്മ അങ്ങിനെയൊന്നും ഞങൾ പറഞ്ഞില്ലല്ലോ.
എന്തിനാ നീ പറയുന്നേ നിന്റെ ബാപ്പ പോരെ.
അത് പിന്നെ ഉമ്മയോടുള്ള സ്നേഹം കൊണ്ടല്ലേ..
ഹ്മ്മ്.
അതെ അമ്മായി പറഞ്ഞു കേട്ടിട്ടുണ്ട് ഉപ്പ ഉമ്മാനെ പ്രണയിച്ചു കെട്ടിയതാണെന് ശരിയാണോ ഉമ്മ.
ഹ്മ്മ് നിങ്ങളെ പോലെ അല്ല എന്ന് പറഞ്ഞോണ്ട് ഉമ്മ എന്നെ ഒന്ന് നോക്കി.