ഉമ്മ എന്നെ തലോടി കൊണ്ട്.
സൈനു.
എന്താ ഉമ്മ.
നീ സലീനയെ കെട്ടിയതു നന്നായി അല്ലേടാ..
അതെന്താ ഉമ്മാക്ക് ഇപ്പൊ അങ്ങിനെ തോന്നാൻ.
ഒന്നുമില്ലെടാ അവളുടെ സ്ഥാനത്തു വേറെ ഒരുത്തി ആയിരുന്നേൽ.
അതാണോ ആലോചിക്കുന്നേ.
ഹ്മ്മ് ന്റെ കുട്ടികളുടെ കളിയും ചിരിയും കാണുമ്പോൾ എനിക്ക് നിന്റെ ആ കുട്ടിക്കാലം ആണെടാ ഓർമ വരുന്നേ.
എന്റെ കയ്യും പിടിച്ചു നീ കാട്ടുന്ന ഓരോ കുസൃതിയും അതുപോലെ ഇവനും ചെയ്യുന്നത് കാണുമ്പോൾ.
ഹ്മ്മ് എന്നെക്കാളും സലീനയെക്കാളും രണ്ടു പേർക്കും പ്രിയം ഉമ്മയോടും ഉപ്പയോടും ആണ്.. അല്ലേ.
ഹ്മ്മ് നിന്റെ ഉപ്പ എപ്പോഴും പറയും. ഇവരില്ലാതെ പറ്റുന്നില്ല എന്ന്.
ഹ്മ്മ് എനിക്കും ചിലപ്പോയാക്കെ തോന്നാറുണ്ട് ഉമ്മ.
അല്ല എന്നാ നിങ്ങൾ ഗൾഫിൽ പോണെ..
ആയിട്ടില്ല അമീന പോയിട്ടല്ലേയുള്ളു അവൾ ശരിയാക്കിയിട്ട് വിളിക്കാം എന്നാ പറഞ്ഞത്.
നിങ്ങളും കൂടെ പോയാൽ.
ഉമ്മ രണ്ടു മാസം അല്ലേ.
ഹ്മ്മ് അതാ ആശ്വാസം
നീ പോയപ്പോൾ ഇല്ലാത്ത സങ്കടം ആണെടാ ഉപ്പാക്ക് സലീനയും പിള്ളേരും പോകുന്നു എന്നറിഞപ്പോ മുതൽ.
പിന്നെ ആലോചികുമ്പോ പോയിട്ട് വരട്ടെ എന്ന് പറയും.
അതെന്തേ.
എന്റെ മോള് ഇതുവരെ ഈ വീട്ടിൽ നിന്നും പുറത്ത് പോയിട്ടില്ലല്ലോ.. അവൾക്കും കാണില്ലേ ആശ..
ആർക് സലീനാക്കോ അവൾക്കു നിങ്ങളെ വിട്ടു പോകുന്ന വിഷമത്തിലാ..
ഹ്മ്മ് അതൊരു പാവമാടാ.
ആ ചിരിയും കളിയും ഇല്ലെങ്കിൽ ഈ വീട് എന്തോ പോലെയാ.
അന്ന് ഉമ്മയല്ലേ പറഞ്ഞെ കെട്ടേണ്ട അവളെ കെട്ടാൻ സമ്മതിക്കില്ല എന്നൊക്കെ..