ഇന്നലെ എന്നെ കുനിച്ചു നിറുത്തി അവിടെ അവന്റെ അരയിൽ തൂക്കിയിട്ടോണ്ട് നടക്കുന്ന കൊലുകൊണ്ട് അവിടെ കുത്തി പൊളിച്ചെടാ അതാ.
എവിടെ പൊളിച്ചെന്നാ പറയുന്നേ.
എന്തെ കാണണോ.
ഹ്മ്മ് കാണിച്ചാൽ നന്നായിരുന്നു.
കാണിക്കാം ഇനി നിന്നെ ഞാൻ അവിടെ കാണിക്കാം കേട്ടോ പുയ്യാപ്ലെ.എന്ന് പറഞ്ഞോണ്ട് കണ്ണു ഉരുട്ടി നാക്കു വെളിയിലെക്കിട്ട് ഹ്മ്മ് എന്ന് ഉറക്കെ മൂളികൊണ്ട് ബാത്‌റൂമികേക്ക് കയറി
ഞാൻ വരണോടി പിടിക്കാൻ.
അത് കേട്ട് ബാത്‌റൂമിൽ നിന്നും തല പുറത്തേക്കിട്ടുകൊണ്ട്..
ആഗ്രഹം ഒക്കെ കാണും അതൊക്കെ അടക്കിവെച്ചോ കേട്ടോടാ എന്ന് പറഞ്ഞോണ്ട് അവൾ ഡോർ അടച്ചു.
ഞാനെങ്ങാനും ചെന്നാലോ എന്നുള്ള കരുതൽ ആയിരുന്നു ആ ഡോർ അടക്കൽ.
ഹോ എന്നാപ്പിന്നെ വേണ്ട എന്നും പറഞ്ഞോണ്ട് ഞാൻ വീണ്ടും ഒന്നുടെ കിടന്നു.
പുതപ്പു മേലേക്കിട്ടു കൊണ്ട് നല്ലോണം മൂടിപിടിച്ചു കിടന്നു..
കുറച്ചു നേരം കഴിഞ്ഞതും അതെ വീണ്ടും കിടന്നോ..
എഴുന്നേൽക്കുന്നില്ലേ.
എഴുന്നേൽകാടി കുറച്ചൂടെ കഴിഞ്ഞോട്ടെ.
ഹ്മ്മ് എന്നാ കിടന്നോ സൈനു എന്ന് പറഞ്ഞോണ്ട് ഞാൻ മൂടി പിടിച്ചു കിടന്ന പുതപ്പിന്റെ ഒരറ്റം പിടിച്ചൊരു വലിയായിരുന്നു..
പുതപ്പു മാറ്റി എന്നെ നോക്കി കൊണ്ട് അവൾ കയ്യിലുരുന്ന കപ്പ് കാണിച്ചു തന്നു.
സലീന വേണ്ട തണുക്കും.
അറിയാല്ലോ തണുത്താൽ എനിക്ക് പനി പിടിക്കും അറിയാല്ലോ.
ഹോ എന്നാ എണീറ്റോ വേഗം.
കുറച്ചൂടെ സലീനയല്ലേ എന്റെ പൊന്നല്ലേ.
ഹ്മ്മ് എന്ന് മൂളിക്കൊണ്ട് തിരിച്ചു നടക്കാൻ തുടങ്ങിയതും.