ഉള്ളിൽ ചിരിച്ചോണ്ട് വരുന്ന എന്റെ പെണ്ണിനെ കാണാൻ വല്ലാത്ത ഭംഗി തോന്നി..
എന്താ പെണ്ണെ വല്ലാത്ത സന്തോഷം ആണല്ലോ.
പിന്നെ ഇല്ലാണ്ടിരിക്കുമോ ഈ ചെക്കന്റെ അല്ലേ പെണ്ണ്.
എന്ന് പറഞ്ഞോണ്ട് അവൾ എന്റെ ചുണ്ടിൽ ഉമ്മവെച്ചു..
എന്താടി പറ കേൾക്കട്ടെ..
എന്തോ താഴെ നടന്നിട്ടുണ്ട്. അല്ലാതെ ഇങ്ങിനെ വരില്ല നീ.
ഒന്നുമില്ല പുയ്യാപ്ലെ പുയ്യാപ്ലയുടെ പെണ്ണിനെ പറ്റി ആയിരുന്നു സംസാരം എന്റെ ഈ മൊഞ്ചും അതിനുള്ള കാരണവും.
അതായിരുന്നോ.
ഹ്മ്മ് അത് തന്നെ എല്ലാവർക്കും എന്റെ ഈ മൊഞ്ച് കണ്ടിട്ട് അസൂയയാ പുയ്യാപ്ലെ..
ആർക്കാടി.
എല്ലാവർക്കും.
എല്ലാം എന്റെ പുയ്യാപ്ല ഒരുക്കിയിറക്കിയത് കൊണ്ടാ
എന്ന് പറഞ്ഞോണ്ട് അവൾ എന്റെ ചുണ്ടിൽ കടിച്ചു..
നീങ്ങിക്കെ പുയ്യാപ്ലെ ഞാൻ ഇവിടെ കിടന്നോട്ടെ..
എന്റെ ചെക്കന്റെ കൂടെ എന്നും പറഞ്ഞോണ്ട് എന്നെ നീക്കി കിടത്തികൊണ്ട് എനിക്കരികിൽ എന്നെയും കെട്ടിപിടിച്ചോണ്ട് സലീന കിടന്നു…
അപ്പോഴും അവളുടെ ഉള്ളിലെ ചിരി അടങ്ങിയിട്ടുണ്ടായിരുന്നില്ല.
അടങ്ങാത്ത കൊതിയോടെ എന്നെ നോക്കി കിടക്കുന്ന പെണ്ണിന്റെ കൈകൾ എന്നെ പുൽകാൻ തുടങ്ങി………… ❤️
സലീനയെ ഇഷ്ടപെടുന്നവർക്ക് വേണ്ടി മാത്രം തുടർന്ന് കൊണ്ടേ ഇരിക്കും….. ❤️