ഹ്മ്മ്..
അപ്പൊ അവൾക്കു സമ്മതം ആണ് കേട്ടോ ഇനി വേറെ ആർക്കെങ്കിലും സമ്മത കുറവ് ഉണ്ടോ.
എല്ലാവരും ഇല്ലാ എന്ന് പറഞ്ഞതും എല്ലാവരും കൂടെ ഒരു കൂട്ട ചിരിയായിരുന്നു കൂട്ടത്തിൽ സെബിയും.
മക്കൾക്ക് ഫുഡ് കൊടുക്കുന്ന തിരക്കിലായി പിന്നെ എല്ലാവരും.. കൂടെ ഞങ്ങളും കഴിച്ചാ എണീറ്റെ..
ഇനി ഈ മധുരം കൂടി എന്ന് കരഞ്ഞോണ്ട് സലീന ഐസ്ക്രീം എടുത്തു എല്ലാവർക്കും കൊടുത്തു..
സന്തോഷത്തോടെ അതെല്ലാം തീർത്തു കൊണ്ട്.. ഞാൻ മുകളിലേക് പോയി..
ഓരോ വീഡിയോയും കണ്ടു അങ്ങിനെ കിടന്നു..
പുറത്തേക്കു അലോട്ട് ഇല്ലാത്തത് കൊണ്ട് ഉളിൽ തന്നെ കഴിച്ചു കൂട്ടേണ്ടേ..
താഴെ എല്ലാവരും എല്ലാം ഒതുക്കി വെച്ചോണ്ട് നിന്നു.
സെബിയെ ഇടയ്ക്കു ഷെമി നല്ലോണം കളിയാക്കുന്നുണ്ട്.
മതിയെടി ആ പാവത്തിനെ ഇങ്ങിനെ കളിയാക്കിയത്.
എന്ന് പറഞ്ഞു സലീന ഷെമിയെ പിന്തിരിപ്പിക്കാൻ ശ്രമികുന്നുമുണ്ട്..
പാവം ഒരു പാവം.
ആ എന്റെ മോള് പാവം തന്നെയാ അല്ലേ മോളേ.
ഹോ ഹോ ഇപ്പൊ അങ്ങിനെയൊക്കെ ആയോ.
ഹ്മ്മ് അവൾക്ക് അസൂയയാടി.
ഹോ നമ്മൾക്ക് ഒരു അസൂയയും ഇല്ലേ..
താത്ത ഇക്ക എവിടെ.
എന്തിനാ.
ഒരു താങ്ക്സ് കൂടി പറയാൻ പറ്റിയില്ല എല്ലാവരും ഉണ്ടായത് കൊണ്ട്..
ഹ്മ്മ് .
അതിന്റെ ഒന്നും ആവിശ്യമില്ല മോളേ.
നിന്റെ ഇക്കയല്ലേ അല്ലേ ഷെമി.
ഹ്മ്മ്.
എന്നാലും ഇതൊക്കെ കണ്ടുപിടിച്ചു കാര്യങ്ങൾ ഇത്രത്തോളം എത്തിച്ചില്ലേ.
വല്ലാത്ത സാധനം തന്നെയാ താത്ത ഇങ്ങളെ പുയ്യാപ്ല…