ഉപ്പ അവളുടെ തലയിൽ തഴുകി കൊണ്ട് അയ്യേ കരയാ..
സൈനു വന്നു എന്നോട് എല്ലാം പറഞ്ഞപ്പോ തന്നെ ഞാൻ നിങ്ങടെ ഉപ്പാനോട് സംസാരിച്ചു അവരെ പറ്റിയൊക്കെ അന്വേഷിപ്പിച്ചതാ.
പിന്നെ സൈനുവും ചെക്കനെ കണ്ടു സംസാരിച്ചു വീട്ടുകാരെ ഒക്കെ പോയി കണ്ടു സംസാരിച്ചതാ.
എന്റെ മോള് വല്ല കെണിയിലും പോയി വീഴരുതല്ലോ എന്ന് കരുതിയാ മോളേ..
അപ്പോഴും അവൾ കരഞ്ഞോണ്ട് നില്കുകകയായിരുന്നു.
നിന്റെ ഇക്ക യോട് വേണം കേട്ടോ നന്ദി പറയാൻ അവനാ എല്ലാം പോയി അന്വേഷിച്ചു ഉറപ്പിച്ചത്..
നിങ്ങൾ തമ്മിൽ എത്ര കാലത്തെ പരിജയം ഉണ്ട് മോളേ.
അവൾ പറയാൻ കഴിയാതെ നില്കുന്നത് കണ്ടു ഞാൻ തന്നെ പറഞ്ഞു.
ഒരു ആറു മാസത്തോളം ആയി അല്ലേ സെബി.
ഹ്മ്മ് എന്ന് തലയാട്ടി കൊണ്ട് അവൾ ഉപ്പയെ ചേർത്ത് പിടിച്ചു..
സലീനയുടെ ഉമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ വന്നോ എന്നൊരു സംശയം.
അവളുടെ ഉപ്പയും അതെല്ലാം കണ്ടു സന്തോഷത്തോടെ നില്കുന്നുണ്ടായിരുന്നു..
മോളേ ഉപ്പയോടു പറഞ്ഞോ..
ഇല്ലാ.
എന്നാ ഉപ്പയോടും ഉമ്മയോടും എല്ലാം പറഞ്ഞു കൊടുത്തേക്ക്.
അത് കേട്ടു അവളുടെ ഉമ്മ.
ന്റെ കുട്ടികൾക്ക് ഞങ്ങളെക്കാൾ കാര്യം നിങ്ങളെ അല്ലേ ഇക്കാ..
അത് കേട്ട് ഞാൻ ഉമ്മയെ ഒന്ന് നോക്കി.
ഞങ്ങക്ക് അതിൽ സന്തോഷം അല്ലേ ഉള്ളു ഇക്കാ. അവര് ഇവിടെ വന്നു നിൽക്കാൻ തുടങ്ങിയ ശേഷമാ അവരുടെ മുഖത്തെ ചിരി തന്നെ ഞങ്ങക്ക് കാണാൻ സാധിച്ചത്.
സലീന മോളാണെങ്കിലും ഷെമി മോളാണെങ്കിലും ഇപ്പൊ ഇവളാണെങ്കിലും നല്ല ജീവിതം കിട്ടിയല്ലോ എന്റെ മക്കൾക്ക്..