ആഹാ രണ്ടും കൂടി ഇപ്പോഴാണോ റോമാൻസ്..
എന്ന് പറഞ്ഞോണ്ട് ഷെമി ഞങ്ങളെ നോക്കി ചിരിച്ചു..
ഉമ്മ ചിരിച്ചോണ്ട് നിന്നു..
സലീന മോളേ എന്നുള്ള ഉപ്പയുടെ വിളി ഞങ്ങളെ വേർപെടുത്തി..
മോളേ നിങ്ങടെ ഒക്കെ അഭിപ്രായം എന്താ .
അവളെവിടെ.
അവള് നാണം കൊണ്ട് നിക്കാൻ വയ്യാതെ റൂമിലേക്ക് പോയി ഉപ്പാ.
നിങ്ങളൊക്കെ കൂടി എന്റെ കുട്ടിയെ കളിയാക്കിയിട്ടുണ്ടാകും അതാ.
ഏയ് ഞങ്ങളൊന്നും പറഞ്ഞില്ല ഉപ്പാ.
ഹ്മ്മ് നിങ്ങളല്ലേ നിങ്ങളെ എനിക്കറിയാവുന്നതല്ലേ.
മോളേ സെബി..
അപ്പോയെക്കും അവൾ ഓടി എത്തി..
ഹ്മ്മ്.എന്താ ഉപ്പ
നിനക്കിഷ്ടായില്ലേ..
അതെന്തു ചോദ്യമാ ഉപ്പ..
അല്ലേടി സെബി..
സെബി നാണം കൊണ്ട് വീണ്ടും തലതാഴ്ത്തി നിന്നു.
അതെ എന്തുണ്ടെലും പറഞ്ഞോ.
ഈ കല്യാണം മുടക്കാൻ എന്നോട് പറഞ്ഞ ആളാ..
സലീന എന്നെ ഒന്ന് നുള്ളി.
അതെന്തേ മോളേ അങ്ങിനെ.
നീ അങ്ങിനെ പറഞ്ഞോ..
ഇക്ക വെറുതെ പറയുകയാണ് ഉപ്പാ..
ഹ്മ്മ് അതന്നെ അല്ലാതെ എന്റെ മോൾക്ക് അങ്ങിനെ ഒന്നും തോന്നില്ല അല്ലേ മോളേ.
ഹ്മ്മ് എന്ന് മൂളിക്കൊണ്ട് അവൾ തലയാട്ടി.
കണ്ടോ കണ്ടോ ഇപ്പൊ അവളുടെ ഒരു സന്തോഷം കണ്ടോ..
മോനെ അവളെ കളിയാക്കേണ്ട .
ഇല്ല ഞാനൊന്നും പറയുന്നില്ല.
മോളുടെ ഇഷ്ടത്തിന് ഈ ഉപ്പ എന്നേലും എതിര് നിക്കുമോ മോളേ..
അത് പറഞ്ഞതും സെബി ഉപ്പയുടെ മേലേക്ക് വീണു..
കരഞ്ഞോണ്ടിരുന്നു.