കഴിഞ്ഞോ സൽക്കരിക്കൽ.
ഹോ എന്തായിരുന്നു ഒരു പെണ്ണിനെ കണ്ടപ്പോയെക്കും ഉള്ള ഉഷാറ്..
അത് കേട്ട് ഞാൻ ചിരിച്ചേ ഉള്ളൂ.
അപ്പൊ അതാണ് കാര്യം അല്ലേ സൈനു. എന്ന് പറഞ്ഞോണ്ട് ഷെമി ഇടയിൽ കയറി..
ഹ്മ്മ് കണ്ടില്ലേ നിന്റെ താത്താന്റെ മുഖം..
ഷെമി നീ പൊക്കോ ഇത് ഞങ്ങൾ പറഞ്ഞു തീർത്തോള.
ഇല്ലേ അവനെ കൊല്ലല്ലേ താത്ത.
ചിലപ്പോ.. നോക്കട്ടെ
എന്താടി മോളെ ഇവിടെ ഒരു ചർച്ച.
ഉമ്മ ആ ഷാഹിനയെ കാണാൻ എന്ത് ഭംഗിയാണല്ലേ ഉമ്മാ.
അത് കെട്ടു ഉമ്മ ചിരിച്ചോണ്ട് എന്നെ നോക്കി..
അപ്പൊ അതിനാണോ ഈ..
ഏയ് അതിനൊന്നും അല്ല ഉമ്മ ചെറുക്കനെ കുറിച്ച് ചോദിച്ചതാ..
ഹ്മ്മ് എന്തിനാ മോളെ എന്നോട് കള്ളം പറയുന്നേ.
സൈനു അവളോട് ഓരോന്ന് പറയുമ്പോഴും ഞാൻ നിന്നെയാ നോക്കി കൊണ്ടിരുന്നെ..
അത് കേട്ടു ഞാനും സലീനയും ചിരിച്ചു..
ഹ്മ്മ് അവനു എന്തേലും പറഞ്ഞെന്നു വെച്ചു നീ എന്തിനാ മോളെ വിഷമിക്കുന്നെ..
എനിക്കറിയാം എന്റെ മോന്റെ മനസ്സ്..
അത് നിറയെ എന്റെ മോള് തന്നെയാ മോളേ കഴിഞ്ഞിട്ടേ അവനു വേറെ. എന്തും ഉള്ളൂ.
അല്ലേടാ .
ഹ്മ്മ് അത് പറഞ്ഞാൽ മനസ്സിലാവേണ്ടേ.
സലീന എന്റെ തോളിലേക്ക് വീണു..
അതെ എല്ലാരും ഉള്ളതാ..
ആയിക്കോട്ടെ ഞാനെന്റെ പുയ്യാപ്ലന്റെ ദേഹതാണ്
അല്ലേ ഉമ്മാ..
ഹ്മ്മ് അതെന്നെ നിന്റെ സൈനുന്റെ കൂടെ. പിന്നെന്താ അല്ലേ മോളേ
ഹ്മ്മ് എന്നാ കിടന്നോ..
എന്ന് പറഞ്ഞോണ്ട് ഞാൻ തലയിൽ തഴുകി…