ചെറുക്കന്റെ ഉമ്മ സലീനയെ നല്ലോണം വീക്ഷിക്കുന്നുണ്ട്..
ഇടയ്ക്കിടയ്ക്ക് അവരുടെ നോട്ടം എന്റെ പെണ്ണിന്റെ മുഖത്തേക്ക് തന്നെ ആയിരുന്നു..
അവര് ചെറുക്കന്റെ ഉപ്പയോട് എന്തോ സ്വകാര്യംപറഞ്ഞോണ്ട്. സലീനയെ തന്നെ നോക്കി കൊണ്ടിരുന്നു.
വെറും ഒരു ചടങ്ങ് മാത്രമാണല്ലോ ഈ പെണ്ണ് കാണൽ..
രണ്ടും കൂടെ അതിനി മുന്നേ മനസ്സ് തുറന്നു കഴിഞ്ഞതല്ലേ..
എന്ന് പറഞ്ഞോണ്ട് ഞാൻ അവരുടെ ശ്രദ്ധ തിരിച്ചു.
ഹാ പരിചയപെടുത്താൻ മറന്നു കേട്ടോ.
ഇത് സലീന എന്റെ ബീവി..
അത് കേട്ട് അവര് പരസ്പരം ഒന്ന് നോക്കി.
പിന്നെ ഷെമിയെ വിളിച്ചു ഇത് പെണ്ണിന്റെ രണ്ടാമത്തെ ഏട്ടത്തി..
മൂത്തത് എന്റെ ബീവിയാണ് കേട്ടോ..
ഉപ്പയെയും ഉമ്മയെയും എല്ലാവരെയും പരിജയ പെടുത്തികൊണ്ട് ഞാൻ നിന്നു.
ഇനി വല്ലാണ്ട് നോക്കി കൊതിക്കില്ലല്ലോ എന്റെ പെണ്ണിനെ അതിനു വേണ്ടി തന്നെയാ ഞാൻ എല്ലാവരെയും പരിജയ പെടുത്തിയെ..
എന്തോ എനിക്കപ്പൊ അങ്ങിനെ തോന്നി..
എന്നിട്ടും ചെറുക്കന്റെ ഉമ്മ ഇടയ്ക്കിടയ്ക്ക് സലീനയെ ശ്രദ്ധിച്ചോണ്ട് തന്നെ ഇരുന്നു.
ഫുഡ് കഴിക്കുമ്പോ ഞാൻ ഷാഹിനയുടെ പ്ലേറ്റിലേക്കു മനപ്പൂർവം ഓരോന്ന് ഇട്ടുകൊടുത്തും. ഇനി ഞങ്ങടെ വീട്ടിൽ വന്നിട്ട് സൽക്കരിച്ചില്ല എന്ന് പറയരുതല്ലോ എന്നൊക്ക പറഞ്ഞു സലീനയെ വെറുതെ പിരി കയറ്റി കൊണ്ടിരുന്നു..
അവളുടെ നോട്ടവും ദേഷ്യവും ഞാൻ കാണുന്നുണ്ട്..
എല്ലാം കഴിഞ് അവര് പുറത്തെക്കിറങ്ങിയതും.