നമുക്ക് ഇത് വേണ്ടാന്നു വെക്കാം അല്ലേ..
അയ്യോ എനിക്ക്..
ആ പോരട്ടെ എന്താ പോന്നോട്ടെ.നിനക്ക്
എന്ന് പറഞ്ഞോണ്ട് ഷെമി അവളുടെ താടിയിൽ പിടിച്ചു മേല്പോട്ട് ഉയർത്തി.
പറഞ്ഞോ എന്താ പറയാനുള്ളത്.
ഇഷ്ട പെട്ടില്ലേ.
താത്ത ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞോണ്ട് സെബി എന്റെ കാലിലേക്ക് വീണു..
എന്താ അയ്യേ എഴുന്നേൽക് എന്നൊക്കെ പറഞ്ഞു അവളെ എഴുന്നേൽപ്പിച്ചു കൊണ്ട് ഞാനും സലീനയും കൂടെ അവളെ സ്റ്റൂളിലേക്ക് ഇരുത്തി.
ഇക്കാ നിങ്ങൾ..
ഞാൻ ചിരിച്ചോണ്ട് ഞാൻ പറഞ്ഞില്ലേ നീ ഇഷ്ടപെടുന്നവനെ നിന്നെ കെട്ടു ഇപ്പൊ സമാധാനം ആയില്ലേ. സെബി
സലീന അവളെ ചേർത്ത് പിടിച്ചോണ്ട്.
കരയല്ലേ മോളെ നിന്റെ ഇഷ്ടം നിന്റെ ഈ ഇക്ക അറിഞ്ഞ അന്ന് മുതൽ ഇങ്ങിനെ ഒരു ദിവസത്തിനു വേണ്ടി കുറെ പാടുപെട്ടതാ..
സെബി എന്നെ ഒന്ന് നോക്കി.
ഞാൻ ചിരിച്ചോണ്ട് അവളെന്റെ പെങ്ങളല്ലേ സലീന അപ്പൊ അവൾക്കു വേണ്ടി അതെങ്കിലും ഞാൻ ചെയ്യേണ്ടേ അല്ലേ സെബി
ഉമ്മക്കും ഷെമിക്കും കാര്യങ്ങൾ മനസ്സിലായിട്ടില്ല.
എന്താ മോളെ പറഞ്ഞെ.
ഉമ്മ അവൾക്കും ഈ ചെക്കനെ മുന്നേ ഇഷ്ടമായിരുന്നു.
അതറിഞ്ഞപ്പോ തന്നെ സൈനു അവരെ പറ്റിയൊക്കെ പോയി അന്വേഷിച്ചതാ.. അസീസ്പ്പാക്കും അറിയാം.
എല്ലാം ഞാൻ ഇന്നലയെയാ അറിഞ്ഞേ.
ആഹാ എന്നിട്ട് ഉപ്പ ഒന്നും പറഞ്ഞില്ലല്ലോ..
ആണോടി സെബി മോളെ.
ഹ്മ്മ് എന്ന് തല കുലുക്കാൻ എന്തോ മടി പോലെ അവൾക്.
അപ്പോയെക്കും അവരെണീക്കാൻ തുനിഞ്ഞതും ഉപ്പയും ഞങ്ങളും സമ്മതിച്ചില്ല.. ഫുഡ് കഴിച്ചിട്ടേ പോകാൻ പറ്റുള്ളൂ എന്ന് നിര്ബന്തിച്ചപ്പോ പിന്നെ അവർക്കും എതിർക്കാൻ കഴിഞ്ഞില്ല…