ഏയ് ഒന്നുമില്ലെടി..
ഹ്മ്മ് ഹ്മ്മ് രണ്ടും കൂടി എന്തിനാ വഴക്കിടുന്നെ..
വഴക്കോ.. ഷെമി നീ വെറുതെ ഓരോന്ന് പറയല്ലേ..
സെബി ഞങ്ങളെ നോക്കി തലയും താഴ്ത്തി നില്കുന്നത് കണ്ടു.
വാ സലീന നമുക്ക് കുറച്ചു മാറിനിൽകാം അല്ലേൽ അവള് ഒന്നും മിണ്ടില്ല.
ഹ്മ്മ് എന്ന് പറഞ്ഞു കൊണ്ട് സലീനയും ഷെമിയും ഞാനും കൂടെ കുറച്ചപ്പുറത്തേക്ക് നിന്നു..
ചെറുക്കൻ അവളോട് എന്തോ ചോദിക്കുന്നുണ്ട്..
അവൾ പുഞ്ചിരിച്ചു കൊണ്ട് മറുപടിയും പറയുന്നുണ്ട്.
കണ്ടോ കണ്ടോ സലീന അവളുടെ ഒരു സന്തോഷം
ഹ്മ്മ് ഹ്മ്മ് കണ്ടു കണ്ടു.
വേറെ എന്തൊക്കെയോ തമ്മിൽ പറഞ്ഞോണ്ട് അവര് പിരിഞ്ഞു..
ചെറുക്കൻ പോയ ഉടനെ ഞങ്ങൾ മൂന്നു പെരും കൂടെ അവളെ കിച്ചണിലേക് കൊണ്ടുവന്നു..
വരാൻ മടിച്ചെങ്കിലും ഞങ്ങൾ വലിച്ചു ഒരുവിധം കൊണ്ടുവന്നു
അത് കണ്ടു ഉമ്മമാർ രണ്ടുപേരും ചിരിയടക്കാൻ കഴിയാതെയാണ് ഇരിക്കുന്നത്.
അവളെ കുറച്ചു നേരത്തേക്ക് ഒന്ന് വിട്ടേക്കേടാ.
ഹാ അങ്ങിനെ പറ്റില്ലല്ലോ അല്ലേ ഷെമി.
ഹ്മ്മ് പറ്റില്ല പറ്റില്ല ഇപ്പൊ ചോദിക്കാനുള്ളത് ഇപ്പൊ തന്നെ ചോദിക്കണ്ടേ ഉമ്മാ.
ഹ്മ്മ് നിങ്ങൾ മൂന്നും കൂടി ആ പെണ്ണിനെ..
കണ്ടില്ലേ ഉമ്മ ഈ മുഖത്തു വിടരുന്ന നാണം കണ്ടില്ലേ ഉമ്മ.
അവൾ തിരിച്ചു പോകാൻ നിന്നതും ഞാൻ എതിരിൽ നിന്നു. എങ്ങോട്ടാ പോണെ .
പറ ഇഷ്ടപ്പെട്ടോ അവനെ.
അതിനവൾ ഒന്നും മിണ്ടാതെ നാണിച്ചു തലയും താഴ്ത്തി നിന്നു.
ഉടനെ സലീന
സൈനു അവൾക്കു ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു.