അതോ ഞാൻ ചെയ്തു തരണോ..
വേണ്ട താത്ത ഇനി ഡ്രസ്സ് അണിയാൻ മാത്രമല്ലെ ഉള്ളൂ.
ഹ്മ്മ്.
പേടിക്കേണ്ട മോളെ ഞങ്ങളൊക്കെ ഇല്ലേ..
ഹ്മ്മ് താത്ത.
സലീന മോളെ സലീന അവര് വന്നു.
ആ ഉമ്മ.
വെള്ളം കൊടുത്തോ.
ഷെമി എടുക്കുന്നുണ്ട് നീ ഒന്നങ്ങോട്ട് വാ മോളെ.
ആ ഞങ്ങൾ വൈകിയോ അസീസ്ക്ക് എന്ന് ചോദിച്ചോണ്ട് ചെക്കന്റെ ബാപ്പ അകത്തോട്ടു കയറി.
ഏയ് ഇല്ല ഇല്ലാ…
ഹ്മ്മ് പിന്നെ എന്തൊക്കെ വിശേഷങ്ങൾ.
സുഖമാണടാ..
നിനക്കോ നീ ഇപ്പൊ ഗൾഫ് നിറുത്തിയോ.
ഏയ് ഇല്ലാ അടുത് നിറുത്തും.
ഹ്മ്മ് നിങ്ങളിപ്പ ഇവിടെ സെറ്റിലായില്ലേ..
അപ്പോഴാണ് ഞാൻ വന്നത്.
എന്നെ കണ്ടതും
ആ സൈനു ഇവിടെ ഉണ്ടായിരുന്നോ.
ഹ്മ്മ്.
അങ്ങിനെ ഓരോ വിശേഷങ്ങൾ തിരക്കി വന്നപ്പോയാ.
അവരുടെ കൂടെ വന്ന പെണ്ണ് എന്നെ കാണുന്നെ.
സൈനു..
ഹ്മ്മ്
മനസ്സിലായില്ല..
ഇല്ലാ.
നിങ്ങടെ ജൂനിയർ ആയിരുന്നു ഞാൻ കോളേജിൽ..
ഹ്മ്മ്.
ഷാഹിന..
ആ അപ്പൊ മറന്നിട്ടില്ല അല്ലേ..
മോൾക്ക് സൈനുവിനെ നേരത്തെ അറിയുമോ.
അറിയാതെ ഞങ്ങളെ സീനിയർ അല്ലായിരുന്നോ കോളേജിൽ..
സൈനു ഞങ്ങളുടെ കോളേജിലെ താരം അല്ലായിരുന്നോ അമ്മായി.
അങ്ങിനെ ഓരോന്ന് പറഞ്ഞോണ്ട് അവൾ എന്നെ വിളിച്ചോണ്ട് അകത്തോട്ടു വന്നു.
ഇത് കണ്ടു സലീന ഞങ്ങളെ തന്നെ നോക്കി കൊണ്ടിരുന്നു..
അവളുടെ മുഖം കാണാൻ ഇപ്പൊ നല്ല രസം.
ഞാൻ ഷാഹിനയുമായി സംസാരിച്ചോണ്ട് നില്കുന്തോറും ഒരാൾക്ക് നല്ല ദേഷ്യം കയറുന്നുണ്ട്..