സലീന ചിരിച്ചോണ്ട്.
ന്റെ പുയ്യാപ്ലെ ആര് വന്നാലും ന്റെ പുയ്യാപ്ലയെ വിട്ടു ഞാനെങ്ങോട്ടും പോകില്ലപോരെ.
അതിനി ഡോക്ടർ അല്ല കളക്ടർ അല്ല ആര് വന്നാലും.
എന്റെ ഈ ചെക്കനെ വിട്ടു എങ്ങോട്ടും ഇല്ലാ പൊന്നോ..
ഇതുപോലെ ഒരുക്കാനും എന്റെ ആഗ്രഹങ്ങൾക്ക് കൂടെ നിൽക്കാനും എന്റെ ഈ പുയ്യാപ്ലക്കെ കഴിയു.
വാ താഴേക്കു പോകാം.
ഞങ്ങടെ വരവ് കണ്ടു ഷെമി വാ പൊളിച്ചു നിന്നും പോയി.
എന്താടി.
അല്ല ഇതിപ്പോ താത്തയെ വേണന്നു പറഞ്ഞു ചെക്കൻ കരയും എന്നാ തോന്നുന്നേ.
അത് കേട്ടു സലീന ചിരിച്ചോണ്ട്
അങ്ങിനിപ്പോ ആര് കരഞ്ഞിട്ടും കാര്യമില്ല മോളെ.
ഞാനി ചെക്കന്റെയാ ഈ ചെക്കന്റെ മാത്രം. അതിനി മരണം വരെ അങ്ങിനെയേ ഉണ്ടാകു. നിന്നു കിണുങ്ങാതെ വാടി പെണ്ണെ.
ഹ്മ്മ്.
സെബിയെവിടെ ഷെമി അവൾ താഴെ ഇറങ്ങിയിട്ടില്ല എന്തോ മുഡോഫ് പോലെ.
അത് കേട്ടു ഞാൻ സലീനയെ ഒന്ന് നോക്കി.
സലീന ചിരിച്ചോണ്ട്.
എന്തിനാ മൂഡോഫ് .
അവളോട് ഒരുങ്ങി നിൽക്കാൻ പറ.
ഷെമി അവളെ ഒന്ന് നോക്ക്.
താത്ത തന്നെ പോയി നോക്ക്.
സലീന സെബിയുടെ അടുത്തേക്ക് പോയി കൂടെ ഞാനും.
എന്താ മോളെ എന്നുള്ള സലീനയുടെ ചോദ്യം അവളെ ഞെട്ടിച്ചു..
ഒന്നുമില്ല താത്ത.
പിന്നെന്താ നീ മൂഡോഫ് ആണെന്ന് പറഞ്ഞു ഷെമി.
ഏയ് ഒന്നുമില്ല.
ഒരു പേടി.
അല്ലാതെ വേറെ ഒന്നും ഇല്ലലോ.
സെബി എന്നെ ഒന്ന് നോക്കി..
ഞാൻ കണ്ണു ചിമ്മി കാണിച്ചോണ്ട് അവളോട് ഒരുങ്ങി നിന്നോ.