ഹ്മ്മ് അതാ ഞാനും ആഗ്രഹിക്കുന്നത്..
രാവും പകലും നിന്റെ കൂടെ ഇവിടെ കെട്ടി മറിയണം..
ഉമ്മാക്കും ഉപ്പാക്കും നല്ല ബുദ്ധി തോന്നിച്ചല്ലോ റബ്ബേ..
ഹ്മ്മ് എന്നാ വാ ലെഗിൻസ് ഇട്ടു തരാം.
എന്ന് പറഞ്ഞോണ്ട് അവൾക്കു ലെഗിൻസും ടോപ്പും പാന്റും എല്ലാം ഇട്ടു കൊടുത്തോണ്ട്
അവളെ നോക്കി നിന്നും ഞാൻ.
വീണ്ടും ഒന്നുടെ മുടിയൊക്കെ ശരിയാക്കി ഞാനും ഒരു വൈറ്റ് മുണ്ടും അതിനു മച്ചായാ ഷർട്ടും എടുത്തിട്ടോണ്ട് അവളെ വിളിച്ചു.
ഹ്മ്മ് നന്നായിട്ടുണ്ട് സൈനു.
ഹ്മ്മ് നീയും നല്ല സുന്ദരി കുട്ടിയായിട്ടുണ്ട്..
ആകുലേ ആരാ ഇതൊക്കെ ചെയ്തേ ന്റെ പുയ്യാപ്ല സൈനു വല്ലേ ഇതൊക്കെ ചെയ്തേ..
ഹ്മ്മ് എന്നാ നടന്നോ
നിക്ക് നിക്ക് ആദ്യം എനിക്കൊരുമ്മ തന്നിട്ട് മതി പുയ്യാപ്ലെ.
ഹ്മ്മ് എന്നെ മൂളിക്കൊണ്ട് ഞാൻ രണ്ടു കവിളിലും മാറിമാറി മുത്തം കൊടുത്തു.
അതുപോലെ അവൾ എനിക്കും തന്നു..
അയ്യോ മറന്നു.
എന്താ
ആ നേക്ലെസ് എവിടെടി.
ആ ഞാനും മറന്നു.
എന്നാ എടുത്തേ.
അവളത് എന്റെ കയ്യിൽ തന്നു.
ഞാൻ അതവളുടെ കഴുത്തിൽ ഇട്ടുകൊടുത്തുകൊണ്ട് അവളെ ഒന്ന് നോക്കി
പെണ്ണെ ദേ നീ പോയി ചെക്കന്റെ മുന്നിലൊന്നും പെടല്ലേ കേട്ടോ.
അതെന്തേ.
ചെക്കൻ പിന്നെ നിന്നെ മതി എന്ന് പറഞ്ഞു പോകും അതാ.
ആഹാ അങ്ങിനെയാണോ ഒന്ന് നോക്കണമല്ലോ ചെക്കൻ ഡോക്ടർ അല്ലേ..
അത് കേട്ടു ഞാൻ മുഖം വാടിയ പോലെ നിന്നു.