എന്നാ ഇനി ഇടയ്ക്കിടയ്ക്ക് വഴക്ക് പറയാം അല്ലേ..
അയ്യെടാ ഇന്ന് തന്നെ താങ്ങാൻ പറ്റുന്നില്ല പിന്നല്ലേ ഇടയ്ക്കിടയ്ക്ക്..
ഇല്ലെടി ഇനി ഉണ്ടാകില്ലെടി.
സത്യം.
നീയാണേ സത്യം.
ഹ്മ്മ് എന്നാ വാ ഇനി എന്നെ ഒന്നൊരുകി താ..
എല്ലാം എവിടെ.
എന്ത്.
അല്ല ഒരുങ്ങാനുള്ളത്..
ദാ ആ വലിപ്പിൽ കാണും സൈനു..
ഹ്മ്മ് ആദ്യം നമുക്ക് ഈ ചുണ്ടിൽ ഇച്ചിരി ചായം കൊടുക്കാം അല്ലേടി..
ഓവർ ആക്കേണ്ട.
എന്നാ കുറച്ചു മതി..
ഹ്മ്മ്
ഇട്ടോ ഇട്ടോ നിനക്ക് എങ്ങിനെ ഒരുക്കാനാണോ തോന്നുന്നേ അതുപോലെ ചെയ്തോ ഞാൻ കണ്ണടച്ച് ഇരുന്നു തരാം പോരെ.
ഹ്മ്മ്
എന്നാ ഇരുന്നോ എന്നും പറഞ്ഞോണ്ട് ഞാൻ ചെറുതായിട്ട് ലിപ് ബാം ഒക്കെ ഇട്ടു കൊണ്ട് കണ്മഷിയും പുരികം ഒക്കെ ഒന്നു നേരെ യാക്കി കൊടുത്തു.. മുടിയെല്ലാം ചീകി ഒതുക്കി ക്ലിപ്പും ഒക്കെ ഇട്ടു
ആവിശ്യത്തിന് മാത്രം എല്ലാം ആ മുഖത്ത് തട്ടിയതും..
ഇനി കണ്ണു തുറന്നോടി
അവൾ കണ്ണു തുറന്നൊന്നു കണ്ണാടിയിലേക്ക് നോക്കി.
അവളുടെ മുഖത്തെ സന്തോഷം കണ്ടു ഞാൻ തന്നെ ആശ്ചര്യപെട്ടു പോയി.
എന്റെ ഊരയിൽ കെട്ടിപ്പിടിചോണ്ട്. സൈനു നല്ല രസമുണ്ട് ഇപ്പൊ എന്നെ കാണാൻ..
ഹ്മ്മ് അതാ പറയുന്നേ എന്റെ കൈ തട്ടിയാലേ എന്റെ പെണ്ണിന്റെ മൊഞ്ച് പുറത്തേക്കു വരു..
അല്ല ഏതാ ഡ്രസ്സ് ഇടുന്നെ.
നീ തന്നെ പറ ഞാനെന്താ ഇടേണ്ടത്..
ഞാൻ അലമാര തുറന്നു നല്ല ചുവന്ന ടോപ്പും അതിനു പറ്റിയ ലെഗിൻസും എടുത്തു അവളുടെ കയ്യിൽ കൊടുത്തു.
എങ്ങിനെയുണ്ട്.