ഹ്മ്മ്
എന്നാ കരയാതിരിക്. എന്റെ പെണ്ണ് കരയുന്നത് എനിക്ക് ഇഷ്ടമല്ലാന്നു അറിഞ്ഞൂടെ.
ഹ്മ്മ്.
പിന്നെന്തിനാ കരയുന്നെ.
സങ്കടം കൊണ്ടാ എന്റെ സങ്കടം കൊണ്ടാ..
ബാത്‌റൂമിൽ ഇരുന്നും കുറെ കരഞ്ഞു..
അയ്യേ ഇപ്പൊ എല്ലാം മാറിയില്ലേ
വാ ഞാൻ ഒരുക്കി തരാം പോരെ.
ഹ്മ്മ്
നീ ഒരുക്കിയാലല്ലേ എന്നെ കാണാൻ സുന്ദരിയാണെന്ന് എല്ലാവരും പറയു..
അതല്ലേ പെണ്ണെ ഞാൻ ഒരുക്കി തരാം എന്നു പറഞ്ഞെ.
ആദ്യം ഈ കണ്ണൊക്കെ തുടക്ക്. എന്നിട്ട് ഇവിടെ ഇരിക്.
അല്ലേൽ വേണ്ട ഞാൻ തന്നെ തുടച്ചു തരാം പോരെ.
ഹ്മ്മ് എന്ന് തലയാട്ടി മൂളി സലീന
ഞാൻ കൈകൊണ്ടു കണ്ണുനീറിനെ ഒപ്പിഎടുത്തോണ്ട് രണ്ടു കണ്ണിലും മാറി മാറി ഉമ്മ കൊടുത്തു..
ഇപ്പൊ ശരിയായില്ലേ എല്ലാം.
അത് കേട്ടു ചിരിച്ചോണ്ട് അവൾ എന്നെ കെട്ടിപിടിച്ചു നിന്നു.
അതെ ഇങ്ങിനെ നിൽക്കാനാണോ പോണെ..
വാ ഇരിക്ക് ഞാൻ എല്ലാം റെഡിയാക്കി തരാം.
നല്ല സുന്ദരി കുട്ടിയാക്കി തരാം എന്റെ പെണ്ണിനെ..
ഹ്മ്മ് എന്നാ വേഗം നോക്ക്. അവരൊക്കെ ഇപ്പോ ഏത്തും.
ഉപ്പാക്ക് വിളിച്ചിരുന്നു ഇപ്പൊ ഏത്തും എന്ന് പറഞ്ഞു.
ആഹാ എന്നിട്ടാണോ നീ കരഞ്ഞോണ്ട് നിന്നിരുന്ന.
അതുപിന്നെ മനസ്സ് വേദനിച്ചാൽ ആരും കരയില്ലേ.
അത്രയ്ക്ക് വേദനിപ്പിച്ചോ ഞാൻ..
ഇടയ്ക്കിടയ്ക്ക് ഇങ്ങിനെ ആണേൽ ഇത്ര സങ്കടം ഉണ്ടാകില്ലായിരുന്നു..
നിന്റെ കൂടെ കൂടിയതിൽ പിന്നെ ആദ്യമായിട്ടല്ലേ അതാ ഇത്ര സങ്കടം.