എന്തിനു.
പോകാൻ.
ഇല്ലാ ഒരുദിവസം ഒഴിവിനനുസരിച്ചു നമ്മുടെ കടയിൽ പോയി എടുക്കാം.
ഹ്മ്മ് .
എന്നാ ഇനി വൈകിക്കേണ്ട
അവളും കുറെ ആഗ്രഹിച്ചിട്ടുണ്ടാകും.
ഹ്മ്മ് ഇപ്പൊ ഭയങ്കര സന്തോഷത്തിലാ ..
അവളുടെ ഒരു ഫ്രണ്ട് ഉണ്ട് അവൾ എന്നോ പോയി എന്നൊക്കെ പറഞ്ഞു മെസ്സേജ് അയച്ചിരുന്നു അവളോട് ഞങ്ങൾ പോകുന്നുണ്ട് എന്നൊക്കെ പറഞ്ഞോണ്ടിരുന്നു..
ആഹാ എന്നിട്ടാണോ നീ കൊണ്ട് പോകാതെ..
എങ്ങിനെ ആയാലും കൊണ്ട് പോകും ഉമ്മാ….
നിങ്ങളെ ആലോചിച്ചു വരാതിരിക്കുമോ എന്നാ എന്റെ പേടി..
അതെന്താ അവൾ അങ്ങിനെ പറഞ്ഞോ.
ഹ്മ്മ്.
ഞാൻ പറഞ്ഞോണ്ട് അവളോട്. ഇത്രയും ഞങ്ങളെ പൊന്നുപോലെ നോക്കാൻ അവൾക്കേ പറ്റു മോനെ..
വേറെ വല്ല കുട്ടിയോളും ആയിരുന്നേൽ നിനക്കറിയാമല്ലോ നമ്മളെ റഹീമിന്റെ പെണ്ണ് പറഞ്ഞത് ഒക്കെ..
ചിലപ്പോ അതൊക്കെ ഓർത്തു പോകും സൈനു.
ആ അത് ഞാനും കേട്ടു.
അവൾക്കു റഹീമിന്റെ ഉമ്മയെയും ഉപ്പയെയും നോക്കാൻ പറ്റില്ലാന്ന്
ഹ്മ്മ് .
അത് വെച്ചു നോക്കുമ്പോൾ നിനക്ക് ഇവളെ കിട്ടിയതിനു നമ്മൾ അല്ലേ പടച്ചോനോട് നന്ദി പറയേണ്ടത്..
എന്റേം ഉപ്പാന്റിം കാര്യത്തിൽ അത്ര ശ്രദ്ധയാ അവൾക്ക്.
ഉപ്പ അതെപ്പോഴും പറയുകയും ചെയ്യും..
സലീനയെ പോലെ ഒരു മരുമോളെ കിട്ടിയത് നമ്മുടെ ഭാഗ്യം ആണ്. എന്നൊക്കെ..
ഹ്മ്മ്.
നിങ്ങൾ തമ്മിൽ എങ്ങിനാ..
പിണക്കം ഒന്നും ഇല്ലല്ലോ.
ഏയ് ഒരു പിണക്കവും ഇല്ല ഉമ്മ
അവളെന്റെ എല്ലാമല്ലേ..