അതെന്താ മോളെ..
അല്ലെ ഇത്രയായിട്ടും കാണുന്നില്ല അതാ..
വരാമെന്നു ഉപ്പാനോട് വിളിച്ചു പറഞ്ഞതാ. കുറച്ചൂടെ നോക്കാം..
ഹ്മ്മ്.
ഞാനിന്നാ അടുക്കളയിലേക്ക് പോകട്ടെ ഉമ്മാ.
കഴിഞ്ഞില്ലേ മോളെ.
ഹ്മ്മ് കഴിഞ്ഞു..
എന്നാ എല്ലാരും പോയൊന്നു കുളിച്ചു റെഡിയായി പോരിം
ഷെമിയോടും പറ.
ഹാ ശെരി ഉമ്മ.
അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ഞാൻ കാൽ നീട്ടി ഒരു തട്ട് കൊടുത്തു.
സലീന തിരിഞ്ഞോണ്ട് എന്നെ നോക്കി ഉമ്മ കാണാതെ മേലേക്ക് വാ കാണിച്ചു തരാം.
എന്തിനാടാ നീ അവളെ ഇങ്ങിനെ ദേഷ്യം പിടിപ്പിക്കുന്നെ പാവം അല്ലേ.
ആര് അവളോ നല്ല പാവം തന്നെയാ..
അല്ല നിന്റെ ഈ വികൃതിക്കു അവള് പാവമായിരുന്നിട്ടും കാര്യമില്ല..
അല്ല നിങ്ങടെ പോക്ക് എന്തായി..
പോണം ഒന്ന് രണ്ടു ആഴ്ചക്കുള്ളിൽ.
ഹ്മ്മ്
ഇനി അവിടെ ചെന്നിട്ടും അവളെ ദേഷ്യം പിടിപ്പിക്കാൻ ഒന്നും നിൽക്കേണ്ട..
അവിടെ അവളോറ്റക്കെ ഉണ്ടാകു അതോർമ ഉണ്ടായിക്കോട്ടെ..
ഹ്മ്മ്..
എന്റെ ഉമ്മ അവളെ വെറുതെ ദേഷ്യം പിടിപ്പിക്കാനാ ഞാൻ ഓരോന്നു ചെയ്യുന്നത് അല്ലാതെ അവളെ വേദനിപ്പിക്കാൻ ഒന്നും അല്ല.
ഇപ്പൊ തന്നെ കണ്ടില്ലേ ഞാൻ ഒരു തട്ട് തട്ടിയപ്പോ കാണിച്ചോണ്ട് പോയത്..
ഹ്മ്മ് അവൾ ഒരു പാവമാടാ അവളെ എന്റെ മോൻ തന്നെ കെട്ടിയതു നന്നായി..
ഹോ അവളെ അറിഞ്ഞത് കൊണ്ടല്ലേ ഞാനും അവളെയെ കെട്ടു എന്ന് വാശി പിടിച്ചോണ്ടിരുന്നത്..
ഹ്മ്മ് അല്ല ഡ്രസ്സ് ഒക്കെ വാങ്ങിയോ അവൾക്കും മക്കൾക്കും..