എന്ത്.
നിന്നോട് കുറച്ചു ദിവസം ഇവിടെ നിൽക്കാൻ പറഞ്ഞില്ലേ അതെന്നെ.
ഹോ അതോണ്ടൊന്നും അല്ല എന്നോടുള്ള സ്നേഹം കൊണ്ടാ.
ഹോ സമ്മതിച്ചു. മോനോടുള്ള സ്നേഹം കൊണ്ട് തന്നെയാ..
ഇപ്പൊ മോളോടും എന്ന് പറഞ്ഞോണ്ട് അവൾ ജ്യൂസ് ഗ്ലാസും വാങ്ങിച്ചോണ്ട് തിരിഞ്ഞു നടന്നു..
ഒന്ന് നിന്നെ അവിടെ.
എന്താ.
നിന്റെ പണിയാണല്ലേ അപ്പൊ ഉമ്മനെകൊണ്ട് ഇതൊക്കെ പറയിപ്പിക്കൽ .
ഞാൻ അറിയില്ല സൈനു.
അല്ലല്ല നിന്റെ പണി തന്നെയാ എന്ന് ദേഷ്യത്തോടെ വഴക്ക് പറയുന്നപോലെ ഞ്ഞാൻ സലീനയോടു സംസാരിച്ചു.
അവൾ പിന്നെ ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി.
ഞാൻ നേരെ മക്കളുടെ അടുത്തേക്കും..
ഇനി കുറച്ചു ദിവസം അവരാണല്ലോ കൂട്ട്…
മക്കളുടെ കൂടെ കിടന്നു ഓരോന്ന് ചെയ്യുമ്പോൾ ഞാനും അവരിൽ ഒരാളായി പോയോ എന്ന് തോന്നി..
അവരുടെ വാശിയും ഒക്കെ കാണുമ്പോൾ ഷെമിയുടെ മോൻ അവനാ വില്ലൻ..
അവന്റെ സംസാരം കേൾക്കാൻ നല്ല രസമാണ്.
സൈനുപ്പ സൈനുപ്പ എന്ന് വിളിച്ചോണ്ട് എന്തെങ്കിലും ഒക്കെ പറഞ്ഞോണ്ടിരിക്കും.
പിന്നെ മൊബൈലും ഇടക്കിടക്ക് ചോക്ലെറ്റ് വേണം അതാ അവന്റെ ആവിശ്യം..
ആഹാ ഇവരുടെ കൂടെ കൂടിയോ എന്ന് ചോദിചോണ്ട് ഉമ്മ വന്നു ഞങ്ങളുടെ കൂടെ ഇരുന്നു..
എന്റെ മോൻ ഉടനെ ഉമ്മയുടെ മടിയിലേക്ക് കിടന്നു.
ടാ ഇങ്ങോട്ട് കിടന്നേ എന്ന് പറഞ്ഞോണ്ട് ഞാൻ അവനെ മാറ്റി ഞാൻ തല വെച്ചു കിടന്നു.
അവന്റെ പിണക്കം കണ്ടു ഉമ്മ അവനെ നോക്കികൊണ്ട് ഉമ്മാന്റെ മോൻ എന്നും കിടക്കാറില്ലേ സൈനുപ്പ എപ്പോയെങ്കിലും അല്ലേ സൈനുപ്പ പോയിട്ട് ഉമ്മാന്റെ കൂട്ടിക്ക് കിടക്കാട്ടോ.