ഉപ്പ ചിരിച്ചോണ്ട് അവൻ തന്നാലും ഞാൻ തന്നാലും ഒരുപോലെ അല്ലേ മക്കളെ.
എന്നാലും ഉപ്പയുടെ കൈകൊണ്ടു കിട്ടുമ്പോ അതിനു വല്യ വിലയല്ലേ ഉപ്പ.
ഹ്മ്മ് ഒരു മിനുട്ട് ഞാൻ എടുത്തിട്ടു വരാം..
എന്ന് പറഞ്ഞു ഉപ്പ അകത്തോട്ടു പോയി.
സലീന എന്നെ വിളിച്ചു കൊണ്ട്.
ഇതാ ജ്യൂസ്.
ആ സലീന എന്തൊക്കെയുണ്ട് വിശേഷങ്ങൾ..
ആര് മുനീറാണോ.
ആ.
നല്ല വിശേഷം മുനീറെ. ആ എല്ലാരും ഉണ്ടല്ലോ.
ഇത് കുടിക് .
സൈനുവിന് വേണോ..
വേണ്ടെടി…
ഹ്മ്മ് എന്താ പരുപാടി മുനീറെ.
ക്ലബ്ബിന്റെ പരിപാടിയാ സലീന.
ഹ്മ്മ് നടക്കട്ടെ നടക്കട്ടെ..
കല്യാണത്തിന് ശേഷം ഇവനെ അധികം കിട്ടാറില്ല..
അത് നിങ്ങൾ തന്നെ ചോദിച്ചു നോക്ക്..
ഇവിടുന്നു എപ്പോഴും പുറത്തേക്കു പോക്കാ പരുപാടി..
അപ്പോയെക്കും ഉപ്പ വന്നതിനാൽ സലീന പിന്നെ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി.
ഉപ്പ വന്നു കുറച്ചു പൈസ മുനീറിനെ ഏല്പിച്ചു കൊണ്ട്..
ഇനി എന്റെ കയ്യിന്നു കിട്ടാഞ്ഞിട്ട് നിങ്ങടെ കാര്യം നടക്കാതിരിക്കണ്ട കേട്ടോടാ.
ഹ്മ്മ്.
നിങ്ങൾ ഒക്കെ വരിം ഉപ്പ.
എനിക്ക് ഈ മഞ്ഞു കൊള്ളാനൊന്നും വയ്യെടാ.
ഹ്മ്മ് .
എന്നാ ശരി ഉപ്പ ഞങ്ങളിറങ്ങട്ടെ.
സൈനു നീ വാ..
ശെരിടാ വരാം..
അവര് പോയതും ഉപ്പ അകത്തേക്ക് പോയി..
അല്ല എത്ര കൊടുത്തു മോനെ.
എന്ന് ചോദിച്ചോണ്ട് സലീന വന്നു.
അത് അതികം ഒന്നും ഇല്ലെടി.
ഹ്മ്മ്
എന്തെ അവരുടെ കൂടെ പോകാഞ്ഞേ..