ഏയ് നീ ഓക്കേ പറഞ്ഞതോണ്ട് പിന്നെ വേറെ ആരെയും പോയി കണ്ടില്ല.
അപ്പോയെക്കും ഉപ്പ വന്നു.
ആ എല്ലാരും ഉണ്ടല്ലോ.
എന്താ വിശേഷിച്.
ഒന്നുല്ല അസീസ്ക്ക. ക്ലബ്ബിന്റെ പിരിവും പിന്നെ ഈ വരുന്ന ഞായറാഴ്ച അല്ലേ ഞമ്മളെ കളി തുടങ്ങുന്നേ അതിന്റെ പിരിവും ഒക്കെ കൂടെ..
എന്ന് പറഞ്ഞോണ്ട് മുനീർ തല ഒന്ന് ചൊറിഞ്ഞു.
എന്നാ പിന്നെ അത് എന്നോട് സംസാരിച്ചിട്ട് കാര്യമില്ല സൈനു ആണ് അതിനു നല്ലത്.
എല്ലാരും ഇരിക്.
ഇവരൊക്കെ.
എല്ലാവരും ഇവിടെ ഉള്ളവർ തന്നെയാ ക്ലബ്ബിൽ മെമ്പര്മാരാ.
ഒന്നും വിചാരിക്കണ്ട കേട്ടോ.
കുറെ കാലം ഗൾഫിൽ ആയിരുന്നില്ലേ അതോണ്ട മനസിലാകാത്തെ.
ഇത് നമ്മളെ ഹുസൈന്റെ മോനല്ലേ.
ഹാ അസീസ്ക്ക.
എന്താ പേര് സൽമാൻ..
ഹ്മ്മ്
മോളെ സലീന മോളെ എന്ന് വിളിച്ചോണ്ട് ഉപ്പ അകത്തോട്ടു നീങ്ങി..
എന്താ ഉപ്പ.
അവിടെ കുറെ ആള്ക്കാര് വന്നിട്ടുണ്ട് സൈനുവിന്റെ കൂട്ടുകാരാ. ഒരേട്ട് പത്തു പേരുണ്ട് നീ അവർക്കൊക്കെ ചായ എടുത്തോ..
ഹ്മ്മ്.
ആരാ ഇത്ര തോനെ..
മുനീറിനെ അറിയാം പിന്നെ സൽമാനെ വേറെ ആരെയും എനിക്കറിയില്ല..
ആ.
വേഗം ചായ എടുത്തോ എന്തേലും കഴിക്കാനും..
ശെരി ഉപ്പ.
ഞാൻ എയ്നേറ്റു വന്നതും.
എന്തിനു വന്നതാ സൈനു.
അത് ക്ലബ്ബിന്റെ പിരിവിനു.
ആ ഞാൻ പേടിച്ചു.
അതെന്താ.
അല്ല ഉപ്പ പറഞ്ഞു എട്ടു പത്തു പേർ വന്നിട്ടുണ്ട് എന്നൊക്കെ.
ചായ വേണോ അതോ ജ്യൂസ് മതിയോ സൈനു.
ജ്യൂസ് മതിയാകും..
ഹ്മ്മ് എന്നാ ഇപ്പൊ കൊണ്ട് വരാം..