ഹോ അതിപ്പോ ഇവിടെ പുതിയതായി ആരുമില്ല എല്ലാർക്കും നിന്നെ അറിയാവുന്നവരാ. പിന്നെന്താ.
എന്ന് വെച്ചു ചെറിയ കുട്ടികളെ കൊണ്ട് വരുന്നപോലെ പിടിച്ചു കൊണ്ട് വന്നാൽ അവരെന്തു വിചാരിക്കും.
ഹാ അവരൊന്നും വിചാരിക്കില്ല
അവർക്കറിയാം ഞാൻ നിന്റെയും നീ എന്റെയും ആണെന്ന് പിന്നെ എന്താ.
വാ എന്നു പറഞ്ഞു വീണ്ടും കൈപിടിച്ച് നടക്കാൻതുടങ്ങി സലീന.
അടുക്കളയിൽ എത്തിയതും അവൾ ഒരരികിലേക്ക് നിന്നു ജോലി തുടങ്ങി അവൾ കണ്ണുകൊണ്ടു എനിക്ക് ഇരിക്കാനുള്ള ചെയർ കാണിച്ചു തന്നു..
ഞാൻ അവിടെ ഇരുന്നതും
ജ്യൂസ് വേണോ സൈനു അതോ ചായ മതിയോ.
ചായ മതി.
അവൾ നേരെ ചായകുള്ള വെള്ളം വെച്ചോണ്ട് എന്റെ അരികിൽ തന്നെ വന്നു നിന്നു
വെള്ളം തിളച്ചതും പൊടിയെല്ലാം ഇട്ടു ഗ്ലാസ്സിലേക്ക് ഒഴിച്ചു കൊണ്ട് സ്പ്പൂണെടുത്തു പഞ്ചസാരയും ഇട്ടോണ്ട് എനിക്ക് നീട്ടി.
ഞാൻ അതും വാങ്ങി കുടിച്ചോണ്ട് ഉമ്മ പറയുന്നതും കെട്ടിരുന്നു..
അവൾ ഇടയ്ക്കിടയ്ക്ക് ഓരോ സാധനം എടുക്കാൻ പോകുമ്പോളും എന്റെ കാലിലോ ദേഹത്തോ ഒക്കെ തട്ടിയും ഉരസിയുമാണ് പോയി കൊണ്ടിരുന്നത്..
ഈ പെണ്ണിന് ഇതെന്താ എന്നാലോചിച്ചു കൊണ്ട് ഞാൻ മനസ്സിനുള്ളിൽ ചിരിച്ചോണ്ട് നിന്നു..
എന്റെ ചുണ്ടിൽ വിരിയുന്ന ചിരി ഞാനറിയുന്നേ ഉണ്ടായിരുന്നില്ല..
അല്ല ഇതെന്താലോചിച്ചു ചിരിക്കൂന്നേ മോനെ എന്ന് ചോദിച്ചോണ്ട് ഉമ്മ എന്നെ തൊട്ടു വിളിച്ചപ്പോഴാണ് ഞാൻ അറിഞ്ഞത്..