എന്തിനു ദാ അത് എറിഞ്ഞു പൊട്ടിച്ചതിന്..
അതിനു ഞാൻ അവളുടെ കവിളിൽ ഒരുമ്മ കൊടുതോണ്ട്
പൊട്ടാനുള്ളത് പൊട്ടിയില്ലേ ഇനിയിപ്പോ ഞാൻ ദേഷ്യപ്പെട്ടിട്ട് എന്തിനാ. അത് തിരിച്ചു കിട്ടുമോടി.
അതില്ലാ.
പിന്നെ.
എന്നാലും എന്നെ വഴക്ക് പറഞ്ഞൂടെ നിനക്ക്.
അതെന്തിനാന്ന്.
ഇങ്ങിനെ ചെയ്തതിന്ന്.
ഹോ അതിനു ദേഷ്യം ഒക്കെ ഉണ്ട്.
പക്ഷെ നിന്റെ ആ നിൽപ്പും ആ മുഖവും കണ്ടപ്പോ അത് പോയി..
ഒരു ഇടി വെടിച്ചപ്പോയോക്കും പേടിച്ച നിന്നെ ഞാൻ വഴക്ക് പറയുന്നത് എന്തിനാ പെണ്ണെ.
നീ ചാടിയത് കണ്ടു എനിക്ക് ചിരിയാ വന്നേ.
ഹോ അതിപ്പോ ആരായാലും പേടിക്കില്ല..
ഒരു പേടിയില്ലാത്ത ആള്.
അവളുടെ ആ സംസാരം കേട്ടു ഞാൻ അവളെത്തന്നെ നോക്കിക്കൊണ്ടിരുന്നു..
സോറി.
അത് പൊട്ടിച്ചില്ലേ.
ആ അത് സാരമില്ല അല്ലേലും ഞാനത് മാറ്റി വാങ്ങണം എന്ന് വിചാരിച്ചതാ..
അവൾ എന്റെ നെഞ്ചിലേക്ക് വീണു കൊണ്ട് അടക്കിയ കണ്ണുനീർ തുറന്നു വിട്ടു..
അയ്യേ എന്തിനാ പെണ്ണെ കരയുന്നെ..
നിന്റെ ഈ സ്നേഹത്തിനു മുന്നിൽ എന്ന് പറഞ്ഞോണ്ട് അവൾ വീണ്ടും മുഖത്തേക്ക് ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു..
അത് കണ്ടു ഞാൻ അവളെ നിവർത്തി ഇരുത്തി.
അയ്യേ എന്തിനാടി കരയുന്നെ.
ഞാൻ എന്റെ ആദ്യകാലം ഓർത്തെടാ.
അതെന്തേ.
അന്ന് എന്റെ കയ്യിന്നു അറിയാതെ വീണു പൊട്ടിയ ഗ്ളാസ്സ് കാരണം.
എന്താ കണ്ണില്ലേ എന്ന് ചോദിച്ചോണ്ട് എന്റെ കവിൾ അടിച്ചു പൊട്ടിച്ച ആ ദുഷ്ടനെ ഓർത്തു പോയെടാ..
അതാ..