ഹോഹോ അപ്പൊ പിന്നെ നേരം കിട്ടില്ല അല്ലേടി ഷെമി.
ഹ്മ്മ് അതൊക്കെ ഞങ്ങൾ നേരം ഉണ്ടാക്കിച്ചോണ്ട് ഉമ്മ
അല്ലേൽ പിന്നെ അവൾ ഹോസ്പിറ്റലിലും പോകില്ല രോഗികളെയും കാണില്ല.
ദേ എന്റെ മോളെ ഭീഷണിപ്പെടുത്തുകയൊന്നും വേണ്ട കേട്ടോ..
ഹ്മ്മ് ഞങ്ങൾ പറഞ്ഞെന്ന് ഉള്ളൂ..
ഹോ ആയിക്കോട്ടെ താത്തമാരെ നിങ്ങളെ നോക്കിയിട്ടെ വേറെ ആരെയും നോക്കു പോരെ.
അയ്യെടാ ഞങ്ങളെ നോക്കാൻ ഞങ്ങൾക്ക് നല്ല രണ്ടു പുയ്യാപ്ലമാരെ അസീസ്പ്പ തന്നിട്ടുണ്ട് കേട്ടോ..
ഹോ സമ്മതിച്ചു..
അതുകേട്ടു സലീനയുടെ ഉമ്മ ചിരിച്ചു കൊണ്ടിരുന്നു..
അസൂയയാടി രണ്ടിനും ഡോക്ടർ ആകാൻ പറ്റാത്തതിന്റെ അസൂയ.
ഒരസൂയയും ഇല്ല ഉമ്മ.
ദേ നോകിയെ ആ കിടക്കുന്ന മൊതല് താത്താനെ കെട്ടിയിരുന്നില്ലേൽ.
ഹ്മ്മ് മതി മതി..
ഞങ്ങൾക്ക് ഒരു സഹോദരന്റെ കുറവ് ഉണ്ടായിരുന്നു ഉമ്മാ അത് ആ മൊതലാ തീർത്തു തന്നെ..
പിന്നെന്താ ഉമ്മ ഞങ്ങക്ക് പറഞ്ഞൂടെ..
ദേ പറഞ്ഞോണ്ടിരുന്നാൽ അവര് വരുമ്പോളേക്കും ഒന്നും ആകില്ല കേട്ടോ.
ആ അത് മറന്നു. എന്നാ വാ ഷെമി നമുക്ക് അതിലേക്കു കടക്കാം..
ഹ്മ്മ് ഉമ്മ ഇവനെ പിടിച്ചേ എന്ന് പറഞ്ഞോണ്ട് ഷെമി ചെറുതിനെ സലീനയുടെ ഉമ്മയുടെ അടുത്തേക്ക് നീട്ടി.
പക്ഷെ വാങ്ങിയത് ഉമ്മയായിരുന്നു..
ഉമ്മക്ക് കുഞ്ഞുങ്ങൾ എന്ന് വെച്ചാൽ അത്രയും ജീവനാ…
അവൻ ഉമ്മയുടെ മടിയിൽ ഇരുന്നു കളിക്കുന്നതും നോക്കി ഞാൻ മുകളിലേക്കു പോയി.
മുകളിൽ റൂമിലെത്തിയതും ബെഡിലേക്ക് ചാടി കൊണ്ട് മൊബൈൽ എടുത്തു നല്ല കേൾക്കാൻ സുഖമുള്ള പഴയ പാട്ടുകൾ വെച്ചു ഹെഡ് ഫോണും കുത്തി മലർന്നു കിടന്നു..