അതുകൊണ്ടെന്താ ഞങ്ങൾക്കെല്ലാവര്ക്കും ഇത് പോലെ ഉമ്മ എന്ന് വിളിച്ചു വരാൻ ഒരു ഇടമില്ലേ..
എനിക്കാണേലും അസീസ്പ്പ് അന്ന് ആ തീരുമാനം എടുത്തോണ്ട് സുഖമല്ലേ ഉള്ളൂ ഉമ്മ.
താത്താക്കു പിന്നെ പറയേണ്ടല്ലോ നിങ്ങടെ സ്വന്തം മോളായിട്ട് ഇവിടെ കഴിയാൻ പറ്റുന്നില്ലേ.. പിന്നെ എല്ലാത്തിനും കൂടെ സൈനും ഉണ്ട്.
ഇനി സെബിയും കൂടെ ഞങ്ങളെ പോലെ നല്ല ഒരുത്തനെ കിട്ടിയാൽ എല്ലാം ഓക്കേ ആയില്ലേ.
അസീസ്പ്പ ആയതോണ്ട് ആ കാര്യത്തിലും വിഷമമില്ല.
ഞങ്ങക്കറിയാം ഞങ്ങൾക്ക് കിട്ടിയപോലെ ഒരാളെയെ അവൾക്കും കൊണ്ട് വരത്തുള്ളൂ.
പിന്നെ എന്തിനാ ഉമ്മ നിങ്ങൾ വിഷമിക്കുന്നെ.
അല്ലേടി അവൾ ഇവിടുന്നു പോകും എന്നോലോജിച്ചപ്പോ.
അതിനെന്താ അവൾ എപ്പോ വേണേലും ഉമ്മ വിളിച്ചാൽ വരില്ലേ.. പിന്നെ എന്താ.
വണ്ടി യും ആയി ഇപ്പൊ.
വണ്ടി ആയോ.
ആ ഇന്നലെ അസീസ്പ്പ് പറഞ്ഞു.
സെബി മോൾക്ക് നല്ല ഒരു കാർ വാങ്ങാൻ പോകണം എന്ന്.
ഹാഹാ അതെപ്പോ എന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ.
മറന്നതായിരിക്കും ഉമ്മ.
ഹ്മ്മ്.
ഡോക്ടർ ക്ക് ഇനി കാറിൽ പറക്കാല്ലോ.
അതുകേട്ടു ഉമ്മയും സെബിയും പുഞ്ചിരിച്ചോണ്ട് നിന്നു.
ഹാ പൊന്നേ ഇടക്ക് ഞങ്ങളെയും കൊണ്ട് വിടണേ ഡോക്ടറെ..
അല്ലേ ഉമ്മ സൈനു ഇല്ലാത്തപ്പോ എങ്ങോട്ടെങ്കിലും പോകേണ്ടി വന്നാൽ..
അതൊന്നും നടക്കൂല എന്ന് പറ മോളെ. ഡോക്ടർക്കു ഇനി നിന്നു തിരിയാൻ നേരം കിട്ടില്ല.
അതെന്താ.
അപ്പൊ നിങ്ങൾ അറിഞ്ഞിട്ടില്ലേ
ഏയ്.
പുതുതായി വാങ്ങിയ ഭൂമിയിൽ ഹോസ്പിറ്റൽ പണിയണം എന്നാ പറയുന്നേ..