കടയിലെത്തിയതും അവര് ഓരോന്നു ചോദിച്ചു കൊണ്ടിരുന്നു.
അവരോടെല്ലാം സംസാരിച്ചു കഴിഞ്ഞപ്പോയെക്കും സാധനം
റെഡിയായി കിട്ടി.
എല്ലാം വാങ്ങി സലീന പറഞ്ഞപോലെ കുറച്ചധികം ഐസ് ക്രീംമും വാങ്ങിച്ചോണ്ട് ഞാൻ വീട്ടിലെത്തി..
ഓരോന്ന് ഓരോന്നായി അവരുടെ അരികിൽ വെച്ചോണ്ട് ഞാൻ മക്കളെ നാലുപേരെയും കൂട്ടി ഒരു റൂമിൽ കയറി..
അവരോടു കളിച്ചും ചിരിച്ചും ഓരോന്ന് പറഞ്ഞും നേരം പോയി കൊണ്ടിരുന്നു.
രണ്ടു ഉപ്പമാരും ഇരുന്നു ബഡായി പറഞ്ഞോണ്ടിരുന്നു.
ഇടക്ക് മോൻ പോയി ഉപ്പാന്റെ മടിയിൽ കയറി ഇരിക്കും വീണ്ടും റൂമിലേക്ക് വരും.
അപ്പോയെക്കും രാവിലത്തെ ഫുഡിന്നുള്ള വിളിയെത്തി എല്ലാവരും ഒരുമിച്ചിരുന്നു ഫുഡ് കഴിച്ചു കൊണ്ട് വീണ്ടും ഞങ്ങൾ പിള്ളേര് റൂമിലേക്ക് തിരിച്ചു..
അത് കണ്ടു ഷെമിയും സലീനയും ഉമ്മമാരും ചിരിച്ചോണ്ട്. ഹാഹാ ഇന്ന് എല്ലാവരും ഉണ്ടല്ലോ എന്റെ മോന്റെ കൂടെ എന്ന് ഉമ്മ പറയുന്നത് കേട്ടു ഷെമിയുടെ ചെക്കൻ ആ സൈനുപ്പ ഇന്ന് ഞങ്ങൾക്ക് എന്തോ കൊണ്ട് വന്നിട്ടുണ്ട് അതാ എന്ന് പറഞ്ഞോണ്ട് പിന്നാലെ ഓടി.
ആഹാ അപ്പൊ ഞങ്ങൾക്കില്ലേ മോനെ.
നങ്ങക്ക് കിട്ടിയാൽ ഇങ്ങക്കും തരാ..
ഹോ അത് നന്നായി..
അതുകേട്ടു ഷെമിയും സലീനയും ചിരിച്ചോണ്ട് ഇരുന്നു.
ഷെമി നിന്റെ അതെ വർത്താനം ആണ് ചെക്കനും.
ഹ്മ്മ് ഓരോന്നും പറഞ്ഞോണ്ടിരിക്കും ഉമ്മ അത് നോക്കേണ്ട.
ഹ്മ്മ് പറഞ്ഞോട്ടെടി ഈ പ്രായത്തിൽ സൈനുവും അങ്ങിനെ ആയിരുന്നു..
എന്തൊക്കെ ബഡായി പറയും എന്നറിയോ..