ഇല്ലെടാ അവര് വരുമ്പോൾ ഒന്നും കൊടുത്തില്ലേൽ.
അത് കേട്ടു സലീന ചിരിച്ചോണ്ട് ഉമ്മ ഒന്നിനും ബേജാറാകേണ്ട എല്ലാം ഞാനും ഷെമിയും കൂടെ ഒരുക്കി കോളാം..
അത് കേട്ടു വന്ന ഉപ്പ .
ആ മോളെ പറഞ്ഞു കൊടുക്.
ഇന്നലെ എന്നെ ഉറങ്ങാൻ സമ്മതിച്ചിട്ടില്ല.
അവര് വരുമ്പോ എന്താ കൊടുക്കേണ്ടേ എന്നൊക്കെ ചോദിച്ചോണ്ട്.
അപ്പൊയെ ഞാൻ പറഞ്ഞതാ.
സലീനമോളില്ലേ പിന്നെ ഷെമിയും ഇല്ലേ കൂടെ കൂടാൻ ഡോക്ടർ മോളും ഇല്ലേ പിന്നെ നീയെന്തിനാ അതൊക്കെ ആലോചിച്ചു വിഷമിക്കുന്നെ എന്ന്.
അത് നിങ്ങൾക് പറഞ്ഞാൽ മനസ്സിലാകില്ല ..
അവളെന്റെ മോളാ.
ആഹാ അപ്പൊ ഞങ്ങളൊന്നും ഉമ്മാന്റെ മക്കളല്ലേ ഉമ്മ എന്ന് സലീനയും ഷെമിയും ചേർന്നോണ്ട് ചോദിക്കുന്നത് കേട്ടു ഞാൻ ചിരിച്ചു..
മക്കളെ അവളല്ലേ ചെറുത് നിങ്ങടെ ഒക്കെ കല്യാണം കഴിഞ്ഞു രണ്ടു മക്കളും ആയില്ലേ.
എന്ന് വെച്ചു ഞങ്ങളെ ഒഴിവാക്കാനുള്ള മനസ്സിലിരിപ്പ് നടക്കില്ല കേട്ടോ.
മോളെ അങ്ങിനെ ഞാൻ പറഞ്ഞോ.
അവളുടെകല്യാണം കൂടെ കഴിഞ്ഞാൽ പിന്നെ ഈ വീട്ടിൽ എന്റെ സൈനുന്റെ മോളത് അല്ലേ.ഉണ്ടാകു അതിനിനി ഞങ്ങളൊക്കെ ഉണ്ടാകുമോ എന്നറിയില്ലല്ലോ.. അതാ.
അത് കേട്ടു സലീന ഉമ്മയെ അങ്ങിനെ ഒന്നും വിട്ടു കൊടുക്കില്ല ഞങ്ങൾ അവളുടെ കല്യാണത്തിനും ഉമ്മതന്നെ മുന്നിൽ നിന്നാലേ ഞങ്ങക്ക് സമാധാനം ആകു അല്ലേടി ഷെമി.
അല്ലാതെ പിന്നെ. ഇന്ന് വരുന്നവർക്ക് ഉള്ള ഫുഡ് എല്ലാം ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട് ഉമ്മ.
ആ കാര്യത്തിൽ നിങ്ങൾ വിഷമിക്കേണ്ട അല്ലേ അസീസ്പ്പ.