വാണി: അയ്യോ അങ്ങനെയല്ല. ചേട്ടണങ്ങനെ പറയുമ്പോൾ എനിക്ക് സന്തോഷമേ ഉള്ളൂ. എനിക്ക് ഒരിക്കലും അച്ഛനെ കാണാൻ കഴിഞ്ഞിട്ടില്ല. ആദ്യമായിട്ടാണ് ഒരാൾ എന്നെ സ്നേഹത്തോടെ അച്ഛനെപ്പോലെ മോളേ എന്ന് വിളിക്കുന്നത്. എൻ്റെ അമ്മാവൻ എന്നോട് സംസാരിക്കുക പോലും വളരെ വിരളമായേ ഉള്ളൂ. ചേട്ടാണെന്നെ മോളേ പോലെ കണ്ടോളൂ.
ദാമു കള്ളകണ്ണീരൊഴുക്കി പറഞ്ഞു.
ദാമു: മോളേ എനിക്ക് സന്തോഷമായി. ഇനി എനിക്ക് കൊഞ്ചിക്കാനൊരു മോളുണ്ടല്ലോ.
രജനി: കൊഞ്ചിക്കാനുള്ള മോള് കെട്ടിക്കാൻ പ്രയമായി. ചിരിച്ചുകൊണ്ട് രജനി പറഞ്ഞു. ദാമു: എൻ്റെ മോളേ കെട്ടാൻ നല്ല സുന്ദരകുട്ട്പന്മാരെ ഈ അച്ഛൻ കൊണ്ടുവരും.
രജനി: അതിനു ആരേം തപ്പണ്ട. ഇവിടെത്തന്നെയുണ്ട്.
ദാമു: ആരാണ്?
വാണി: രജനി എന്തിനാ ഇതിപ്പോ പറയുന്നെ.
ദാമു: മോളേ ഇനി ഈ അച്ഛനോടൊന്നും ഒളിക്കരുത്. ആരാ കക്ഷി?
വാണി: അതു ചേട്ടാ ഞാൻ.
ദാമു. ചേട്ടനല്ല. അച്ഛനെന്നാണ് വിളിക്കേണ്ടത്.
വാണി: അച്ഛ ഇവിടുത്തെ എംഎൽഎ ആണ്.
അച്ഛ എന്ന് വിളികേട്ടു ദാമു ഉള്ളിൽ സന്തോഷിച്ചെങ്കിലും എംഎൽഎ കല്യാണം കഴിക്കുന്നു എന്നു പറഞ്ഞപ്പോൾ ഒന്നു ഞെട്ടി.
ദാമു: അതു വേണോ മോളെ. മോൾടെ പഠിപ്പൊക്കെ നോക്കുമ്പോൾ ഒരു ഉയർന്ന ജോലിക്കാരനെ കിട്ടില്ലേ. എംഎൽഎ എന്നൊക്കെ പറയുമ്പോൾ രാഷ്ട്രീയവും ബഹളങ്ങളുമല്ലേ. ഒന്നാമത്തെ മോളുടെ ജോലീം പ്രസ്‌നങ്ങളുടെ കൂമ്പാരമല്ലേ.
വാണി: ഞാൻ ok എന്നു പറഞ്ഞിട്ടില്ല. ആലോചിച്ചിട്ട് പറയാം എന്ന് കരുതി.
ദാമു: എനിക്ക് മോളുടെ ഇഷ്ടമാണ് വലുത്. എംഎൽഎ ഇഷ്ടമാണെങ്കിൽ അങ്ങനെ നോക്കാം. ഇല്ലെങ്കിൽ ഈ അച്ഛൻ മോൾക്ക് നല്ല ആളെ കണ്ടെത്തും. ഇനി മോൾക്ക് എല്ലാം എന്നോട് പറയാം. ഞാൻ ആരോടും പറയില്ല. എൻ്റെ മോളേ ബാധികുന്നതെന്തും എൻ്റെം കൂടിയാണ്. നമ്മലിനി ഒരു കുടുംബമാണ് മോളേ.