“”മതി എണീക്ക്. അവളും വന്നിട്ടില്ലേ.. ഇനി ഇത് കണ്ടാൽ വെറുതെ തെറ്റിദ്ധരിക്കും. “”
പക്ഷെ എന്റെ വാക്കുകൾക്ക് ഒരു വിലയും കൽപ്പിക്കാതെ എന്നെ ഞെട്ടിച്ചു കൊണ്ടു കവിളിൽ അവളൊരു സ്നേഹ ചുംബനം നൽകി. എന്നിട്ട് വീണ്ടും എന്നെ കെട്ടിപിടിച്ചു. അവൾക്കാശ്വാസമെന്നോണം ഞാനും വാരിപ്പുണർന്നു..
“”എന്താണ് നിന്നോട് പറയേണ്ടതെന്നറിയില്ല. അത്രയ്ക്ക് വലിയൊരുപകരമാണ് നീ ചെയ്തേ..””
“”പോടീ, ഇന്നലെ നിന്റെ സങ്കടം കണ്ടപ്പോൾ സഹിച്ചില്ല. അങ്ങനെ ചെയ്തതാ “”
“”അതിന്റെ വില ഇപ്പോഴും നിനക്ക് മനസിലായിട്ടില്ല. അതാണ് നീയിങ്ങനെ പറയുന്നേ “” അപ്പോഴും അവളെന്റെ നെഞ്ചിൽ ആയിരുന്നു.
“”സന്തോഷായില്ലേ നിനക്ക് “”
“”ആയോന്നോ.. ഇതിലും വലുത് ഇനിയെന്റെ ജീവിതത്തിൽ ഉണ്ടാവില്ല..””
“”അതിനാണോ എനിക്കൊരുമ്മ തന്നെ?””
“”Mm, “”
“”കവിളിലോ?””
“”പിന്നെ “”
“”ചുണ്ടത്തു തന്നൂടെ “”
“”നിന്റെ പെണ്ണില്ലേ.. അവളോട് ചോദിക്ക് “” ഒരു കുശുമ്പ് അവളുടെ വാക്കുകളിൽ ഉണ്ടായിരുന്നു.
“”അവളുടെ കയ്യിൽ നിന്നുള്ളത് എനിക്ക് നീ പറയാതെ തന്നെ കിട്ടും.. നിന്റെ കയ്യിൽ നിന്നാണ് ഞാൻ ചോദിച്ചേ””
“”അതെന്തിനാ ഞാൻ തരുന്നേ?”” തല താഴ്ത്തി വച്ചുതന്നെ അവൾ ചോദിച്ചു.
“”ഇന്നലെ ഫോണിലൂടെ പറഞ്ഞതൊക്കെ മറന്നോ.. “”
“”അത് ഞാൻ തന്നില്ലേ “”
“”അതുശരി ഇന്നലെ മുഴുവൻ എന്നെ കാണിച്ചു കൊതിപ്പിച്ചിട്ട്.. ഹും “” അവളെ മാറ്റി നിർത്തി ഞാൻ പറഞ്ഞു.