“”സാരമില്ല.. ഞാനൊരു ആഗ്രഹം പറഞ്ഞൂന്നേയുള്ളു.. Sorry “” അൽപ സമയത്തിന് ശേഷം പുള്ളി എന്നോട് പറഞ്ഞു..
“”അയ്യോ ഞാൻ കുടിക്കാനൊന്നും തന്നില്ലല്ലോ “”
അതും പറഞ്ഞു അമ്മ അടുക്കളയിലേക്ക് ഓടി.
“”മോളെ.. ഗൗരി ഇവിടെ വാ.. “” അകത്തേക്ക് നോക്കി അച്ഛൻ വിളിച്ചു.
“”ഇനി നിങ്ങൾ സംസാരിക്കു.. ഞാനിപ്പോൾ വരാം “” എന്നോട് അത് പറഞ്ഞു അച്ഛൻ അകത്തേക്ക് പോയി..
അനിയത്തി അടുക്കളയിലേക്ക് പോയപ്പോൾ കാത്തു നിൽക്കുന്ന മുറിയിലേക്ക് ഞാൻ നീങ്ങി.. വാതിൽക്കൽ ചെന്ന് നോക്കിയപ്പോൾ മുറിയിലെ മെത്തയിൽ നിരാശയോടെ ഇരിക്കുകയാണവൾ.
“”കാത്തു..”” സ്നേഹത്തോടെ ഞാൻ വിളിച്ചു..
പക്ഷെ അവൾ മറുപടി തരാൻ നിൽക്കുന്നതിനു മുന്പേ ഒരു കപ്പ് ചായയുമായി അമ്മ മുറിയിലേക്ക് വന്നു.
“”ഇനി ഊണ് കഴിച്ചിട്ട് പോവാം.. “” നായമ്മാരുടെ ശൈലിയിൽ അമ്മ എന്നോട് പറഞ്ഞു..
“”വേണ്ടമ്മേ.. ഞാൻ..””
“”ഇല്ല ഇവൻ കഴിച്ചിട്ടേ പോവുന്നുള്ളു “” എന്റെ വാക്കുകൾ പൂർത്തിയാക്കാൻ അനുവദിക്കാതെ കാത്തു അമ്മോയോടായി പറഞ്ഞു.
പിന്നെ എന്റെ മറുപടിക്ക് കാത്തു നിൽക്കാതെ അമ്മ പോയി. ഒരു മുറുക്ക് ചൂട് ചായ കുടിച്ചു ഞാൻ നിന്നപ്പോൾ പെട്ടെന്ന്!! എന്റെ കയ്യും പിടിച്ചവൾ മുറിയിൽ നിന്നും പുറത്തേക്കു വന്നു മുകളിലേക്കുള്ള കോണിപടികൾ കയറി..
മുറിയിലെത്തി കതക് അടച്ച ശേഷം എന്നെ നോക്കി. കയ്യിലിരുന്ന ചായ എന്റെ കയ്യിൽ നിന്നും വാങ്ങി ഒരു ഭാഗത്തു മാറ്റി വച്ചു..
കാ.. അവളെ വിളിക്കുന്നതിന് മുന്നേ എന്നെ അവൾ വാരിപ്പുണർന്നു. അവൾ ധരിച്ച കുർത്തിയുടെ ചില ഭാഗങ്ങൾ എന്റെ ശരീരത്തെ കുത്തിനോവിച്ചു.. ചെറിയ ചൊറിച്ചിൽ.. അവൾ കരയുകയാണ്. മാറിടം എന്റെ നെഞ്ചിനെ ശ്വാസം മുട്ടിക്കുമ്പോഴും ഏങ്ങലുകൾക്കിടയിൽ ഞാനത് ശ്രദ്ധിച്ചില്ല. വാരിപുണരുന്നതിനു പകരം തോളിൽ കൈവച്ചു ഞാൻ സമാധാനിപ്പിച്ചു.