“”അങ്കിൾ.. ഒരു സംഭവവും പ്രതീക്ഷിച്ചിട്ടല്ല ഞാനിതു ചെയ്തത്.. എനിക്കൊന്നും വേണ്ട.. ഈ രണ്ടു മക്കളുടെ സന്തോഷത്തിനു വേണ്ടിയെങ്കിലും ഇനിയുള്ള കാലം ഒരുമിച്ചു ജീവിച്ചാൽ മതി. അത് തന്നെയാണ് എനിക്കുള്ള സമ്മാനം “”
“”എന്നാലും “”
“”ഇല്ല അങ്കിൾ.. ഈ കൈകൾ കൊണ്ടു ഞാനൊന്നും വാങ്ങില്ല. “”
“”Ok, but ജീവിതത്തിൽ നിനക്കെന്താവിശ്യമുണ്ടെങ്കിലും എന്നോട് ചോദിക്കാം.. അത് നിന്റെ ഒരു അവകാശമാണ്..””
മറുപടിയായി ഞാനൊന്നു ചിരിച്ചു. എന്റെ വാക്കുകൾ കേട്ട് അവരുടെ മുഖത്തു എന്നോടുള്ള മതിപ്പ്, സ്നേഹം ഞാൻ കണ്ടു..
“”മോനെ ഞാനൊരു കാര്യം ചോദിച്ചാൽ നീയൊന്നും വിചാരിക്കരുത്.. എന്റെ ഒരാഗ്രഹം കൊണ്ടു ചോദിക്കുന്നതാ “” തല അൽപ്പം താഴ്ത്തി എന്നോട് പുള്ളി ചോദിച്ചു.
“”അതിനെന്താ എന്നോടെന്തും പറയാലോ “”
“”വളച്ചുകെട്ടില്ലാതെ ഞാൻ കാര്യം പറയാം. എന്റെ മോള് ഗൗരിയെ നിനക്ക് വിവാഹം ചെയ്തൂടെ.. നിനക്കിഷ്ടമാണെങ്കിൽ വിവാഹ പ്രായമാവുന്ന സമയത്തു നമുക്കിത് നടത്തിക്കൂടെ?”” എന്റെ കയ്യിൽ പിടിച്ചു അദ്ദേഹമത് ചോദിച്ചപ്പോൾ സത്യത്തിൽ ഞാനൊന്നു ഞെട്ടി. അതിനും മാത്രം ഞാനൊന്നും ചെയ്തിട്ടില്ല.. എന്റെ സ്വാതിയിത് കേട്ടാൽ… അവൾക്കിത് താങ്ങാനാവില്ല… അദ്ദേഹത്തോട് മറുപടി പറയാനായി ഞാൻ തല പൊക്കിയതും.. മുറിയിലെ വാതിൽക്കൽ കാത്തുവിന്റെ മുഖം മിന്നി മറയുന്നത് ഞാൻ കണ്ടു.
“”അങ്കിൾ ഞാനൊരിക്കലും അങ്ങനെയൊന്നും ചിന്തിച്ചിട്ടേയില്ല.. ഞാൻ allready committed ആണ്.. ഞാൻ പറയുന്നത് തെറ്റാണാണെകിൽ അങ്കിൾ എന്നോട് ക്ഷമിക്കണം “” എന്റെ മറുപടി കേട്ടപ്പോൾ നിരാശ നിഴലിച്ച മുഖവുമായി പുള്ളി സോഫയിൽ ഇരുന്നു..