“”സത്യത്തിൽ ഒരു ഈഗോ പ്രശ്നം മാത്രമായിരുന്നു ഞങ്ങൾ. ഒരു യാത്രയുടെ പേരിൽ തുടങ്ങിയ തർക്കം. പരസ്പരം വിട്ടുകൊടുക്കാതെ സ്വന്തം അഭിപ്രായത്തിൽ ഞങ്ങൾ രണ്ടുപേരും ഉറച്ചുനിന്നു. പതിവുപോലെ രണ്ടു ദിവസത്തിന് ശേഷം സംസാരിച്ചു പിണക്കം മാറ്റാമെന്നു കരുതിയാണ് മിണ്ടാതെയിരുന്നത്. പക്ഷെ അത് ഇത് വരെയെത്തി.. മറ്റുള്ളവർ ആദ്യം മിണ്ടട്ടെ എന്ന കാഴ്ചപ്പാട്.. “” ഒരു നിശ്വാസത്തോടെ പുള്ളി അത് നാല് വരികളിൽ ഒതുക്കി..
“”ഇത് തന്നെയാണ് sir, പല വീടുകളിലും പ്രശ്നം. ഒന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഉണ്ടായിരുന്നുള്ളു നിങ്ങൾക്കും.. ഞാനിവിടെ ആദ്യം വന്നപ്പോഴേ അമ്മയുടെ മുഖം ശ്രദ്ധിച്ചിരുന്നു.. പിന്നെ ഇവളുടെ സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലായി കാര്യങ്ങൾ.. അതുകൊണ്ടാണ് ഞാൻ അമ്മക്ക് വയ്യെന്ന് പറഞ്ഞു ഡോക്ടർ ആണെന്നും പറഞ്ഞു മെസ്സേജ് ചെയ്തത് “”
“”അപ്പൊ അച്ഛൻ ഞങ്ങൾക്കാർക്കെങ്കിലും വിളിച്ചിരുന്നെങ്കിൽ കള്ളം മനസ്സിലാവില്ലേ?”” കാത്തു തന്റെ സംശയം പ്രകടിപ്പിച്ചു.
“”അതിനിവൻ പറഞ്ഞ ഒരു കാര്യമുണ്ട്.. നിങ്ങൾ ആർക്കു വിളിച്ചാലും സത്യം പറയില്ല.. അമ്മക്കും എല്ലാവർക്കും അത് രഹസ്യമാക്കി വെക്കാനാണ് ഇഷ്ടമെന്ന്.. “” ഞാൻ പറയുന്നതിന് മുന്പേ അച്ഛൻ കയറി കാര്യം പറഞ്ഞു..
“”ഇതാണ് സ്നേഹം.. ഇല്ലെങ്കിൽ അമ്മക്ക് വയ്യെന്ന് പറഞ്ഞപ്പോൾ അത്രേം ദൂരത്തു നിന്നു ഇങ്ങനെ ഓടി വരുമോ “” അച്ഛന്റെ കൈ പിടിച്ചു ഞാനതു പറഞ്ഞപ്പോൾ ഞങ്ങളെ നോക്കി നിന്ന അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..