“”വിഷ്ണു ആയിരുന്നു ലെ എനിക്കങ്ങനെ ഒരു മെസ്സേജ് ചെയ്തേ..?”” എന്റെ കൈക്കു മുകളിൽ കൈവച്ചു അദ്ദേഹം ചോദിച്ചു..
“”അതേ “” ഞാൻ മറുപടി നൽകി..
“”ദൈവത്തിന്റെ മെസ്സേജ് പോലെയാണ് എനിക്കിപ്പോൾ തോന്നുന്നത് “”
“”ഏയ് അങ്ങനെയൊന്നുമില്ല sir, ഇവളുടെ വിഷമം കണ്ടപ്പോൾ നിങ്ങളെ ഒന്നിപ്പിക്കാൻ ഞാനൊന്നു try ചെയ്തു. അത്രേയുള്ളൂ..””
“”എന്നാലും നീയെന്നെ പേടിപ്പിച്ചു കളഞ്ഞു “” എന്റെ തോളിൽ കൈത്തട്ടി അദ്ദേഹം തമാശയോടെ പറഞ്ഞു.
“”അത് സാഹചര്യത്തിനനുസരിച് പറഞ്ഞു പോയതാ “”
“”എന്നാലും നീയെന്നെ ഒരു രോഗിയാക്കി കളഞ്ഞല്ലോ “” ചിരിച്ചുകൊണ്ട് അമ്മ ഞങ്ങളുടെ ഇടയിൽ കയറി.. ഞാനൊന്നു ചിരിച്ചു തല താഴ്ത്തി. ഇതൊക്കെ കേട്ട് ചിരിയോടെ നിൽക്കുകയാണ് കാത്തു.
“”അതുകൊണ്ടെന്താ, നിനക്ക് സീരിയസ് ആണെന്ന് പറഞോണ്ടല്ലേ ഞാനിവിടെ എത്തിയെ “” അച്ഛൻ അമ്മയെ നോക്കി പറഞ്ഞു.
“”എന്നാലും ഇങ്ങനെ ഒരു സീരിയസ് ആയുള്ള രോഗം അമ്മുക്കുണ്ടെന്നു പറഞ്ഞാൽ അച്ഛൻ വരുമെന്ന് നിനക്കെങ്ങനെ തോന്നി?”” കാത്തു തന്റെ സംശയം ചോദിച്ചു..
“”ശരിക്കും നിങ്ങൾ തമ്മിലെന്താ പ്രശ്നം “” അച്ഛനോടും അമ്മയോടുമായി ഞാൻ ആരാഞ്ഞു..
എന്റെ ചോദ്യം കേട്ട് രണ്ടുപേരും പരസ്പരം നോക്കി.. കാത്തുവിന്റെയും അനിയത്തിയുടെയും കണ്ണുകൾ അവരിലേക്ക് നീങ്ങി. ഊൺ മേശക്കു ചുറ്റുമിട്ട കസേരകളിലൊന്നിൽ അമ്മ എടുത്തു വലിച്ചു.. നിശബ്ദത താളംകെട്ടിയ വീട്ടിൽ വലിയൊരു ശബ്ദത്തോടെ നീങ്ങിയ കസേരയിൽ ഇരുപ്പുറപ്പിച്ച അമ്മ പതിയെ ഓർമകളിലേക്ക് നീങ്ങി.. അച്ഛനെ നോക്കിയ ആ കണ്ണുകൾ നിറയാൻ തുടങ്ങി..