അവളുടെ വീടെത്തുന്നത് വരെ ബൈക്കിന്റെ ഗ്ലാസിൽ ഇടക്കിടക്ക് മുഖം നോക്കി ഞാൻ മടുത്തു.. പോർച്ചിൽ ബൈക്ക് നിർത്തി മുൻപ് ഇല്ലാത്ത ചില അച്ചടക്കത്തോടെ ഞാൻ കാളിങ് ബെല്ലിൽ വിരൽ പതിപ്പിച്ചു..
“”ടിം ടിം “”
ഒരു മുഴക്കം പോലെ ഉള്ളിൽ ബെൽ മുഴങ്ങുന്നത് കേട്ടു.. അൽപ്പ സമയം കഴിഞ്ഞപ്പോൾ കാണാൻ സുന്ദരനായ ഒരു പുരുഷ ശരീരം മുൻ വാതിൽ തുറന്ന് വന്നു.
“”ആരാ “” ഒന്നു മന്ദഹസിച്ചു കൊണ്ടു അദ്ദേഹം എന്നോട് ചോദിച്ചു..
“”ഞാൻ വിഷ്ണു”” ചിരിച്ചു കൊണ്ടു ഞാൻ മറുപടി നൽകി.
“”ആ വിഷ്ണു.. അവൾ പറഞ്ഞിരുന്നു.. കയറിവാ “” സന്തോഷത്തോടെ എനിക്ക് ഹസ്ത ധാനം നൽകി അദ്ദേഹം വീടിനകത്തേക്ക് ക്ഷണിച്ചു..
തണുത്ത കരങ്ങൾ ഏറ്റു വാങ്ങി ഞാൻ അദ്ദേഹത്തിന്റെ കൂടെ അകത്തേക്ക് നടന്നു. അകത്തു സെറ്റിയിൽ എന്നെ ഇരുത്തിയ ശേഷം പുള്ളി അകത്തേക്ക് നോക്കി..
“”മോളെ ഗൗരി.. ദേ വിഷ്ണു വന്നിട്ടുണ്ട് “” മോളെ വിളിച്ചതിനു ശേഷം പുള്ളി എന്റെ അടുത്ത് വന്നിരുന്നു..
“”സത്യത്തിൽ ഞാൻ വിഷ്ണുവിനെ അങ്ങോട്ട് വന്ന് കാണാനിരുന്നതാ…. അയ്യോ sorry എന്നെ പരിചയപെടുത്തിയില്ലല്ലോ.. ഞാൻ ഗൗരിയുടെ അച്ഛനാണ് “” പുള്ളിയത് പറഞ്ഞപ്പോൾ ഞാനൊന്നു സന്തോഷത്തോടെ ചിരിച്ചു.
അപ്പോഴേക്കും അകത്തു നിന്നു അമ്മയും മുകളിൽ നിന്ന് ഗൗരിയും അനിയത്തിയും വന്നു. എല്ലാവരുടെയും മുഖത്ത് ഒരേ സന്തോഷം.. എല്ലാവരും എന്നെ നോക്കി നിൽക്കുന്നു. നീല കുർത്തി ഡ്രെസ്സിട്ട് അതിനൊത്ത നീല പൊട്ടുമിട്ട് അതീവ സുന്ദരിയായി കാത്തുവിനെ കണ്ടു.. അനിയത്തിയും നല്ല ഭംഗിയുണ്ട്.. ഭംഗിയേക്കാൾ അവരുടെ മുഖത്തെ പ്രസാദം കാണുവാനാണ് ഭംഗി.. ആരും ഒന്നും സംസാരിക്കുന്നില്ല.. എനിക്കെന്തോ പോലെ തോന്നി തുടങ്ങിയപ്പോൾ പുള്ളി തന്നെ സംസാരിച്ചു.