സ്നേഹത്തിൽ പൊതിഞ്ഞ അവളുടെ ഓരോ വാക്കുകളും മനസ്സിനും ശരീരത്തിനും ഉത്തേജനം നൽകി. Call കട്ട് ചെയ്ത് പുതപ്പു മാറ്റി.. എണീറ്റ് മൂരി നീർന്നു.. ഹാ…….. നീണ്ടൊരു കോട്ടുവായക്ക് ശേഷം അടുക്കളയിൽ ചെന്നു അമ്മയെന്ന പ്രതിഭാസത്തിനു മുന്നിൽ കുറച്ചു നേരം സംസാരിച്ചു..
പുറത്തെ ഇറയിൽ തൂക്കിയിട്ട പാത്രത്തിൽ നിന്നും ബ്രഷ് എടുത്ത് പല്ലുതേച്ചു..
“”നീയിന്നവളുടെ അടുത്ത് പോകുന്നുണ്ടോ?”” അപ്പുറത്ത് നിന്നും ചേച്ചിയുടെ ശബ്ദം. തിരിഞ്ഞു നോക്കിയപ്പോൾ മീൻ നന്നാക്കിയ വെള്ളം തെങ്ങിന്റെ ചുവട്ടിലേക്കു ചിന്തി എന്നെ നോക്കി നിൽക്കുന്ന ചേച്ചിയെ..
“”Mm, എന്തെന്നറിയില്ല. ഷെല്ലാൻ ഫറഞ്ഞു “” വായിലെ പത തെറിപ്പിച്ചു ഞാൻ പറഞ്ഞു.. എന്നിട്ടവളെ ഒന്നു ഉഴിഞ്ഞു നോക്കി.
“”Mm അവള് വിളിച്ചിരുന്നു. എന്തോ കാര്യണ്ടല്ലോ മോനെ.. അല്ലാണ്ടവൾ വീട്ടിലേക്കു ആരെയും കയറ്റില്ല “” എന്റെ അടുത്തേക്ക് വന്നു ശബ്ദം കുറച്ചവൾ ചോദിച്ചു.
“”എനിക്കറിയില്ല. ന്തായാലും പോയി നോക്കട്ടെ..””
“”ന്തേലും കുരുത്തക്കേട് കാണിച്ചാ കൊല്ലും ഞാൻ “”
“”അത് പേടിക്കണ്ട.. “”
“”Mm, ഞാൻ ചെല്ലട്ടെ.. പണിയുണ്ട് “”
“”Mm””
പുറത്തെ വീപ്പയിൽ നിറച്ചുവച്ച വെള്ളത്തിൽ നിന്നു മുഖം കഴുകി വൃത്തിയാക്കി.. അമ്മയുണ്ടാക്കി വച്ച ചുട്ടരച്ച ചമ്മന്തിയും ചൂട് ദോശ നാലെണ്ണം കൂട്ടി തട്ടി.. അൽപ നേരം കഴിഞ്ഞ് നല്ലൊരു കുളി പാസാക്കി പുത്തനുടുപ്പും ധരിച്ചു നേരെ കാത്തുവിന്റെ വീട്ടിലേക്കു വച്ചുപിടിച്ചു..