“”വിഷ്ണു..!!”” ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിന് മുന്നേ അവൾ പുറകിൽ നിന്നും വിളിച്ചു.
അവളെ കണ്ടതും ഞാൻ ബൈക്കിൽ നിന്നും ഇറങ്ങി. ആളുകൾ ചുറ്റും ഉള്ളത് കൊണ്ടു മാത്രം ഞാൻ അവളെ പുണർന്നില്ല..
“”രണ്ടു ദിവസായി നമ്മളൊന്ന് ശരിക്കും സംസാരിച്ചിട്ട്!!”” സങ്കടം അവളുടെ മുഖത്തു നിഴലിച്ചിരുന്നു.
“”എനിക്കാണെങ്കിൽ ഫുൾ തിരക്ക്.. സാരമില്ല നാളെ അമ്മയെ ഡിസ്ചാർജ് ചെയ്യുമല്ലോ.. പിന്നെ എപ്പോഴും എന്റെ കൂടെയല്ലേ “”
“”ഇനി അപ്പോഴും ഓരോ തിരക്കാനെന്നും പറഞ്ഞു പോയാൽ കൊല്ലും ഞാൻ “”
“”ടീ ഞാനൊരു ഉമ്മ തരട്ടെ നിനക്ക് “”
“”ഇവിടുന്നോ “”
“”പിന്നെ അതിനായിട്ട് ഇനി വേറെ എങ്ങോട്ടെങ്കിലും പോണോ.. കണ്ടില്ലേ ഓരോരുത്തർ എന്നെ നോക്കി നിൽക്കുന്നത് “” അവളുടെ മാറിടത്തിലേക്കു നോക്കി ഞാൻ പറഞ്ഞു..
“”തെണ്ടി.. ഇവിടന്നു തന്നെ വേണോ.. “”
“”എനിക്ക് കൊതിയാവുമ്പോൾ പരിസരം ഞാൻ നോക്കാറേയില്ല “”
“”എന്നാലേ.. ഞാനതൊക്കെ നോക്കും.. “”
“”പോടീ ഞാൻ ചുമ്മാ പറഞ്ഞതാ “”
“”ടാ എനിക്കൊരു കോൺ ഐസ് വാങ്ങി താ..””
“”നീ ഭക്ഷണം കഴിച്ചില്ലേ?””
“”കഴിച്ചു.. എന്നാലും വെറുതെ “”
“”വേറെന്തെലും വേണോ?””
“”ഒന്നും വേണ്ട.. അത് മാത്രം മതി “”
ഞങ്ങൾ നേരെ ആശുപത്രി കോമ്പൗണ്ടിലുള്ള ഒരു ബേക്കറിയിൽ കയറി കോൺ ഐസ് വാങ്ങി. ചെറിയ കുട്ടികളെ പോലെ അവളതു നുണഞ്ഞു..
“”ന്നാ ഒരു കടി “” എന്റെ നേരെ പാതി തീർന്ന ഐസ് നീട്ടിയവൾ ചോദിച്ചു.