അഞ്ചു മിനിറ്റോളം ഞങ്ങൾ ആ നിൽപ്പ് നിന്നു. കണ്ണുനീർ ഇരു മുഖങ്ങളിലും തുള്ളിയായി ഒഴുകാൻ തുടങ്ങിയപ്പോൾ മാത്രമാണ് ഞങ്ങൾ പരസ്പരം വിട്ടു മാറിയത്..
“”നീയെന്തിനാ ഇങ്ങോട്ട് വന്നേ?”” സങ്കടത്തോടെ അൽപ സമയത്തിന് ശേഷം അവൾ ചോദിച്ചു..
“”നീ വിളിച്ചിട്ടല്ലേ.. “”
“”വേണ്ടായിരുന്നു.. മിണ്ടാതെ ഇരുന്നാൽ മതിയായിരുന്നു.. എനിക്ക് സഹിക്കാൻ കഴിയുന്നില്ലെടാ.. ഇവിടെയൊരു വേദന പോലെ..”” നെഞ്ചിൽ കയ്യമർത്തി കരഞ്ഞു കൊണ്ടു അവൾ പറഞ്ഞു..
“”എന്താടീ ഇങ്ങനെ.. നമ്മളെല്ലാം പറഞ്ഞു കഴിഞ്ഞില്ലേ.. വീണ്ടും വീണ്ടും അതാലോചിക്കുന്നതെന്തിനാ?””
“”Mm ഞാൻ വെറുതെ.. വാ നമുക്ക് താഴേക്കു പോവാം..”” പുറത്തു പോവാനായി അവൾ തുനിഞ്ഞു.
“”വെയിറ്റ്.. ആദ്യം നീയൊന്നു നോർമലാവ്.. എന്നിട്ട് പോവാം “”
“”ഞാൻ നോർമലാണ്.. എനിക്കൊരു കുഴപ്പവുമില്ല “”
“”എന്നിട്ടാണോ ഇങ്ങനെ കരയുന്നത് “” അവളുടെ കണ്ണീർ തുടച്ചു ഞാൻ പറഞ്ഞു..
അതോടെ അവൾ വീണ്ടും എന്നെ കെട്ടിപിടിച്ചു കരഞ്ഞു. കുറെ നേരം.. പരസ്പരം സംസാരിക്കാതെ ഒരു മണിക്കൂറോളം ഞങ്ങളങ്ങനെ കെട്ടിപിടിച്ചു നിന്നു.
“”ഇനി പോയി മുഖം കഴുകി വാ. എന്നിട്ട് താഴെ പോവാം “” ഞാൻ പറഞ്ഞത് കേട്ടു എന്നിൽ നിന്നും മാറി ഒരു നാണത്തോടെ കണ്ണീരൊഴികിയ മുഖം തുടച്ചു അവൾ ബാത്റൂമിൽ പോയി..
കണ്ണുകൾ തുടച്ചു ഫ്രഷ് ആയി ഞാനും അവളും താഴേക്കു നടന്നു.. ഒന്നും സംഭവിക്കാത്ത പോലെ.. താഴെ ചെന്നപ്പോൾ അച്ഛൻ ലാപ്പിൽ ഏതോ മീറ്റിങ്ങിൽ ആയിരുന്നു. അനിയത്തി ഫോണിൽ കളിക്കുന്നുണ്ട്. അമ്മ അടുക്കളയിലാണെന്ന് തോന്നുന്നു.. ഭക്ഷണം കഴിച്ചു സന്തോഷത്തോടെ എല്ലാവരോടും യാത്ര പറഞ്ഞു ഞാൻ പിരിഞ്ഞു.