❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 3 [Garuda]

Posted by

 

“”അയ്യേ കരയാണോ. മതി നിർത്തിക്കെ… ഞാൻ പറയുന്നത് കേൾക്കില്ലേ?”” അവളുടെ മുടിയിൽ തലോടി ഞാൻ ചോദിച്ചു.

 

“”Mm,”” എന്റെ നെഞ്ചിൽ നിന്നും മാറിനിന്നു കൊണ്ടു അവൾ കണ്ണുകൾ തുടക്കാൻ പാടുപെട്ടു.. പക്ഷെ വീണ്ടും ഏങ്ങി ഏങ്ങി കരഞ്ഞു..

 

“”കരയല്ലേ പ്ലീസ്‌ “” അവളുടെ കണ്ണീർ ഞാൻ തുടച്ചു കൊടുത്തപ്പോൾ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു.. റൂമിലെ നിശബ്ദത ഞങ്ങളെ തളർത്തി.. ഒന്ന് സംസാരിക്കാൻ പോലും ഞങ്ങൾക്ക് കഴിയുന്നില്ല. തണുത്ത അന്തരീക്ഷത്തിൽ ഞങ്ങൾ പരിസരം മറക്കാൻ തുടങ്ങി.

 

“”നീ കരയല്ലേ.. ഞാൻ അറിയാതെ കരഞ്ഞുപോയതാ. പsorry “” എന്റെ മുഖത്ത് നോക്കിയപ്പോൾ കണ്ണുകൾ നിറഞ്ഞത് കണ്ടു അവൾ പറഞ്ഞു.. എന്റെ കണ്ണുകൾ അവൾ തുടച്ചു തന്നു.. ഒരിക്കലും അന്യനായ പുരുഷന് ഒരു സ്ത്രീയും ഇങ്ങനെ ചെയ്തു കൊടുക്കില്ല. അവളുടെ സ്നേഹത്തിന്റെ ആഴം ഞാൻ മനസിലാക്കി.. ആ സ്നേഹം കണ്ടിട്ടാണ് എനിക്ക് കണ്ണു നിറയുന്നത്.

 

“”ഇല്ല, നിന്റെ സ്നേഹം കണ്ടു കണ്ണു നിറഞ്ഞതാ..”” അത് പറഞ്ഞു ഞാനവളുടെ നെറ്റിയിൽ വാത്സല്ല്യത്തോടെ ഒരുമ്മ നൽകി..

 

“”Sorry.. നിനക്ക് ബുദ്ധിമുട്ടായോ?””

 

“”ഇനിയെങ്ങനെ പറയരുത്…. നീയെനിക്കു ഒരിക്കലും ബുദ്ധിമുട്ടാവില്ല..”” അത് കേട്ടതും കരഞ്ഞു കൊണ്ടു എന്റെ രണ്ടു കവിളിലും പിടിച്ചു ചുണ്ടുകളിൽ അവൾ ഉമ്മ തന്നു. ഞാനും അമർത്തി ചുംബിച്ചു.. എന്റെ കൈകൾ അവളുടെ തോളിൽ അമർന്നു.. ചുണ്ടുകൾ വിടർത്തിയാൽ ചിലപ്പോൾ ചുണ്ടുകൾ നുണഞ്ഞേക്കാം.. ഞങ്ങൾ രണ്ടുപേരും അതിനു മുതിർന്നില്ല.. പരസ്പരമുള്ള ബഹുമാനം.. സ്നേഹം… ഇവയെല്ലാം ഞങ്ങളെ അതിലേക്കു നയിച്ചില്ല..

Leave a Reply

Your email address will not be published. Required fields are marked *