“”ഞാൻ.. അങ്ങനെ നിന്നെ കൊണ്ടുനടക്കുന്നത് ആരെങ്കിലും കണ്ടാൽ..?””
“”അറിയില്ല.. അറിയണ്ടാ.. നീയും ഞാനും മാത്രം അറിഞ്ഞാൽ മതി.. “” ഇമവെട്ടാതെ അവളുടെ നോട്ടം എന്നെ തളർത്തി കളയുമോ എന്ന ഭയം എന്നെ പേടിപ്പെടുത്തി.
“”എന്തോ.. നിന്നെ ഒരു നല്ല സുഹൃത്ത് ആയി കൊണ്ടു നടക്കാൻ ഞാനും ഇഷ്ടപെടുന്നു.. “”
“”നിനക്കെന്നോട് ദേഷ്യമുണ്ടോ?””
“”എന്തിനാ പെണ്ണെ ഞാൻ നിന്നോട് ദേഷ്യപ്പെടുന്നത്?””
“”നിന്റെ ആഗ്രഹം സാധിച്ചു തരാത്തതിന്, ഞാനിങ്ങനെ പറഞ്ഞതിന് “”
“”എന്റെ ആഗ്രഹം നീയാണ്.. നിന്റെ ശരീരമല്ല.. നിന്റെ ആഗ്രഹമാണ് നീ പറഞ്ഞത്.. ഒരു നല്ല സുഹൃത്തായി എന്നും നിന്നെ ഞാൻ നോക്കും. നിന്റെ പ്രശ്നങ്ങളെ ഞാൻ തീർക്കും.. നീയെന്ന പെണ്ണിനെ എന്റെ ജീവിതത്തിലെ ഒരു ഭാഗമായി ഞാൻ കൊണ്ടു നടക്കും.. ഒരിക്കലും എനിക്ക് നിന്നോട് ദേഷ്യം വരില്ല.. അങ്ങനെ ഒന്ന് സംഭവിക്കാതിരിക്കട്ടെ.. “”
“”എടാ അത്രക്കിഷ്ടമാണോ എന്നോട് “” ഒന്നുകൂടി അടുത്ത് നിന്നു അവളെന്നോട് ചോദിച്ചു.
“”ഇഷ്ടമല്ല.. എന്തോ ഒരു തരം സ്നേഹം.. ആരാധന.. “”
“”നമ്മൾ കണ്ടു മുട്ടണ്ടായിരുന്നു ലെ “” പതിയെ എന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് വച് അവൾ ചോദിച്ചു..
“”Mm, സാരമില്ല.. ഒരുമിച്ചു ജീവിക്കുന്നതിനേക്കാൾ നല്ലതാണ് അകന്നു ഇരുന്നു സ്നേഹിക്കുന്നത് “”
“”അപ്പോൾ നിനക്കെന്നെ ഇഷ്ടമാണോ?””
“”ഇഷ്ടപ്പെട്ടു പോകുന്നു.. “”
“”എടാ “”
“”Mm””
“”എനിക്കും നിന്നെ ഇഷ്ടമാണ്.. ഒരുപാട്.. ഒരുപാട് “” അവളുടെ കണ്ണീർ എന്റെ നെഞ്ചിലൂടെ ഒഴുകാൻ തുടങ്ങി.