വീണയും ബക്കറും 4 [Lechu]

Posted by

ആദ്യം ഒരു വോയിസ് ആണ് വന്നിട്ടുള്ളതു

 

ഇക്ക പറഞ്ഞതുപ്രകാരം ഞാൻ അയാളെക്കുറിച്ചു എല്ലാം തിരക്കിയിരുന്നു , അയാൾ പെൺകുട്ടികളുടെ പിന്നിലാണ് . ഓരോ ദിവസത്തിന് ഓരോന്നാണ് . പൈസയുടെ ഹുങ്ക് . പിന്നെ അവസാനം വന്നപ്പോൾ അയാൾ അവിടെയിട്ടുപോയ അതോ ഗുണ്ടകൾ ഇട്ടുപോയതാണോന്നറിയില്ല കുറച്ചു പേരുടെ പേരെഴുതിയ കുറിപ്പുകിട്ടി

അത് ഇക്കാക്ക് ആവശ്യമുണ്ടോന്ന് അറിയില്ല ഞാൻ ഫോട്ടോ അയച്ചിട്ടുണ്ട്

 

1 സഞ്ജയ്

2 സതീശൻ

3 Dr കീർത്തന

4 Dr ശ്യാം

 

ഈ നാലുപേരുകൾ ആദ്യത്തെ ആ ചെറിയ സ്റ്റിക്കി പേപ്പറിലും

 

അടുത്തത്

 

1 ജോണി

2 അമീൻ

 

അത് രണ്ടും റെഡ് പേനകൊണ്ട് കട്ട് ചെയ്‌തിട്ടുണ്ട്‌

 

അതുകണ്ട് എൻ്റെ കൈ കിടന്നു വിറക്കാൻ തുടങ്ങി

 

റെഡ് മാർക് ചെയ്‌തതിനർത്ഥം അപ്പോൾ അവരെ ഇല്ലാതാക്കിയെന്നല്ലേ …? ഒരു പക്ഷെ ഭാക്കി 4 പേരെ ഇല്ലാതാക്കും എന്നാണോ

 

അങ്ങിനെയെങ്കിൽ സുകുവേട്ടനാണെങ്കിൽ ഇവരെയെല്ലാം കൊന്നിട്ട് സുകുവേട്ടന് എന്താണ് കാര്യം ?

 

ഇനി ഇതു ഇക്കയറിഞ്ഞാൽ ഒരു പക്ഷെ മകൻ നഷ്ടമാവാൻ ഞാനുംകൂടി കാരണമാകും എന്നുകരുതി എന്നെ വെറുക്കുമോ ?

 

ഞാൻ ആ മെസ്സേജ് എൻ്റെ ഫോണിലേക്ക് ഫോർവേഡ് ചെയ്തു പിന്നെ ഇക്കയുടെ ഫോണിൽനിന്ന് അമീനിൻ്റെ പേരെഴുതിയ പേപ്പർ ഞാൻ ഡെലീറ്റ് ആക്കി …

 

സുകുവേട്ടൻ എങ്ങിനെയാകണമെങ്കിൽ എന്താണ് കാരണം ? സുകുവേട്ടനാണോ അതോ ഗുണ്ടകളാണോ ഇത് മറന്നുവെച്ചത് ? ആരാണ് ശരിക്കും കൊലയാളി

 

എനിക്ക് പേടിയാകാൻ തുടങ്ങി …സുകുവേട്ടനാണെകിൽ ആളുകളെ കൊല്ലാൻകൂടി മടിയില്ലാത്ത മനുഷ്യനോടൊപ്പമാണ് ഞാൻ ജീവിക്കുന്നത് …ഇനി എന്തെല്ലാമാണ് എൻ്റെ ജീവിതത്തിൽ വരാൻ പോകുന്നത് . ഞാൻ ഇക്കയോട് മറച്ചുവെക്കുന്നത് തെറ്റാണോ ? അറിയില്ല ഒരു വഴി പറഞ്ഞു തരു ദൈവമേ …

Leave a Reply

Your email address will not be published. Required fields are marked *