വീണയും ബക്കറും 4 [Lechu]

Posted by

 

നോക്കിയപ്പോൾ ബക്കറിക്ക …

 

ഇക്ക

 

ഞാൻ ഇവിടെയെത്തിയിട്ടുണ്ട്

 

ഇത്ര നേരത്തെയോ ?

 

അവിടെയിരുന്നിട്ട് ഒരു മനഃസമാധാനം കിട്ടുന്നില്ല അതിനാൽ ഞാൻ ഇങ്ങോട്ടുവന്നത് …

 

എന്തെങ്കിലും വിവരം കിട്ടിയോ

 

കിട്ടിയിട്ടുണ്ട്

 

ഞാൻ ഇപ്പോവരാം

 

എനിക്കും മക്കളുടെ അടുത്ത് ഇരിക്കുമ്പോൾ മനസമാധാനം കിട്ടുന്നില്ല എങ്കിലും അവരോട് പറഞ്ഞതു അമ്മക്ക് നല്ല തലവേദനയെടുക്കുന്നപോലെയുണ്ട് ഞാൻ ഒന്ന് കിടക്കാൻ നോക്കട്ടെ

 

അപ്പോൾ അമ്മയൊന്നും കഴിക്കുന്നില്ലെ ? ഇത്രനേരം ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ ?

 

ഇനി അടുത്ത തവണ എനിക്ക് തലവേദനവരുമ്പോൾ നിന്നെയെല്ലാം അറിയിച്ചേച്ചും വരാൻ ഞാൻ പറയാം അതുപോരെ

 

ഇപ്പൊ ഞങ്ങൾക്കായോ കുറ്റം

 

ഞാൻ വേഗം മുകളിലേക്ക് പോയി അവരാരും കാണാതെ ഇക്കയെ മുറിയിലേക്കെത്തിച്ചു

 

എന്താണിക്ക … കാര്യം പറ

 

മോളെ നമ്മൾ വിചാരിച്ചപ്പോലെതന്നെ സുകു അവിടത്തെ സ്ഥിരം കസ്റ്റമറാണ് …വരുമ്പോളും പോകുമ്പോളും ചെറിയ പെൺകുട്ടികളും ഉണ്ടായിരിക്കും … പക്ഷെ ആ സമയത്തു അങ്ങിനെ ആയിരുന്നില്ലെന്ന് കുറച്ചു ആ ഭാഗത്തെ കൊട്ടേഷൻ ടീമുമാണ് വന്നിരുന്നത് അവരുടെ ഫോട്ടോ വല്ലതും കിട്ടുമോ എന്ന് ചോദിച്ചിട്ടുണ്ട് ,ശ്രമിക്കാം എന്നാണ് പറഞ്ഞിരുന്നത് . എന്തായാലും അവനയച്ചുതരും

 

ഇക്ക നമുക്കവനെ വിശ്വസിക്കാമല്ലോ … നമ്മളാണ് ഇത് അനേഷിക്കുന്നതെന്ന് ഒരാളും അറിയരുത്

 

ഇല്ല മോളെ അതാലോചിച്ചു ബേജാറാകേണ്ട

 

Leave a Reply

Your email address will not be published. Required fields are marked *