“അതെ , ഇന്ന് കുറെ ജോലി ഉണ്ടായിരുന്നു .”
“‘അമ്മ എന്ന് തിരിച്ചു വരും.?”
അമ്മ എന്നാൽ ഉഷയുടെ അമ്മ ആണ് .അവളുടെ പ്രസവം കഴിഞ്ഞു കൂടെ തന്നെ ഉണ്ടായിരുന്നു . ഇപ്പോൾ കുറച്ചു ദിവസത്തേക്ക് വീട് നോക്കാൻ വേണ്ടി പോയിരിക്കുകയാണ് .
“രണ്ടു മൂന്ന് ദിവസം കഴിയുമെന്ന പറഞ്ഞത് .. അവിടെയും കുറെ ജോലി ഉണ്ട് മോളെ ..”
ഉഷ പറഞ്ഞു .. “നിനക്കു ജോലി ഒന്നുമില്ലേ ?”
“ഇന്ന് ഫ്രീയാ ”
അപ്പോഴാണ് ഉഷയുടെ മുഖം അഞ്ചു ശ്രെദ്ധിച്ചത് ..വാടി തളർന്നിരിക്കുന്നു ..
“ചേച്ചിക് എന്താ ഒരു ക്ഷീണം .. ഒരുപാട് ജോലി ആണോ ..”
“മ് അതെ നല്ല ജോലിയാ ..” അവൾ ഉള്ളിൽ ചിരിച്ചു കൊണ്ട് പറഞ്ഞു ..
“എന്നാലും ചേച്ചികുട്ടി കൂടുതൽ സുന്ദരി ആയിട്ടുണ്ടല്ലോ ..ഇന്ന് .. ഈ വാട്ടത്തിലും ..ഈ സൗന്ദര്യം അങ്ങനെ ഒന്നും തളരില്ല ..”
അവൾ അഞ്ജുവിനെ നോക്കി പുഞ്ചിരിച്ചു ..
“ചേച്ചിമാരെ ഒക്കെ സുന്ദരികളാക്കി നടന്നാൽ മതിയോ ..ഈ സുന്ദരിക്കും ഒരു സുന്ദരനെ വേണ്ടേ ..?”
“കൊള്ളാവുന്ന ആരെയെങ്കിലും കിട്ടേണ്ടേ..ചേച്ചിക് അറിയാമല്ലോ ..” അവളുടെ മുഖം വാടി ..
“നീ വിഷമിക്കണ്ട ..ഞാൻ വെറുതെ പറഞ്ഞതാ എല്ലാം ശെരിയാവും ..”
അങ്ങനെ കുറച്ച നേരം സംസാരിച്ചു അഞ്ചു തിരികെ പോയി ..ഉഷ അകത്തു കയറി കണ്ണാടിക്കു മുന്നിൽ നിന്ന് തന്റെ ശരീരത്തിന്റെ അളവെടുപ്പ് തുടങ്ങി ..