ഇതുവരെ വന്നിട്ടില്ല…
ഇനി എന്ത് ചെയ്യണമെന്ന് എനിക്ക് ഒരു എത്തും പിടിയും കിട്ടാതെ ഞാൻ
അങ്ങനെ കിടന്നു പോയി..
ഞാൻ മനസ്സിൽ കരുതി ഇനി ആ വീട്ടിലേക്ക് പോകണ്ട ഏതായിരുന്നാലും
എക്സാം എല്ലാം ഒരു മാസത്തിനകത്ത് തീരും…
അത് കഴിഞ്ഞ് ഒരു പുതിയ ലൈഫ് തുടങ്ങിയേക്കാം….
അങ്ങനെ പല കാര്യങ്ങളും മനസ്സ് ചിന്തിച്ചിട്ടും എനിക്ക്
പത്മയെക്കുറിച്ചുള്ള കാഴ്ചപ്പാട് മനസ്സുനിന്നു മാറുന്നില്ല….
കൂടാതെ ഇന്നത്തെ പത്മയുടെ പെരുമാറ്റം കൂടി കണ്ടപ്പോൾ മനസ്സ്
തകർന്ന് അടിഞ്ഞതുപോലെ ആയി….
എന്ത് ചെയ്യണമെന്ന് അറിയത്തില്ല..
ഞാൻ അങ്ങനെ കിടന്നു ഉറങ്ങി…..
ഇതേ സമയം പത്മയുടെ വീട്ടിൽ…
പത്മ കഥകടച്ച് റൂമിനകത്ത് ആയിരുന്നു…
ഞാൻ ഇറങ്ങിയിട്ട് ഒരു 10 മിനിറ്റ് ശേഷം പത്മ റൂം തുറന്നു വെളിയിലേക്ക്
വന്നു…
ഡ്രസ്സ് എല്ലാം മാറ്റി കണ്ണുനീരെല്ലാം തുടച്ചിട്ട് ആയിരുന്നു വെളിയിൽ
വന്നത്…
അർച്ചനയെ പോയി കണ്ടു സുഖമാണോ എന്ന് തിരക്കിട്ട് ആഹാരം
എടുത്തു കൊടുത്തു…
അതിനുശേഷം പത്മ വിക്കി എവിടെയെന്ന് തിരക്കിയിരുന്നു….
അർച്ചന പറഞ്ഞു പെട്ടെന്ന് തന്നെ വീട്ടിൽ വിളിക്കുന്നു എന്ന് പറഞ്ഞു
ഇറങ്ങി….
അർച്ചന വീണ്ടും പറഞ്ഞു എനിക്കെന്തോ ഒരു തോന്നൽ …
വെറും തോന്നൽ ആയിരിക്കാം എന്നാലും അവന്റെ മുഖത്ത് എന്തോ ഒരു
വിഷമം ഉണ്ട്…
അത് അവന്റെ മുഖത്തുനിന്നും ഞാൻ വായിച്ചെടുത്തു …..
അവൻ അമ്മയോട് എന്തെങ്കിലും പറഞ്ഞായിരുന്നു….
പത്മ ,എന്നോടൊന്നും പറഞ്ഞിട്ടില്ല….
ശേഷം പത്മാ അർച്ചനയ്ക്ക് മരുന്നെടുത്തു കൊടുത്തശേഷം പോയി