യുവജനോത്സവം
Yuvajanolsavam | Author : Vinod
മാറിലെ മദനാംഗ രാഗം കുതിർന്നും
മകര മഞ്ജിരമുതിർന്നും
മല്ലികാ പുഷ്പശര…..
എന്റെ ഏറ്റവും ഇഷ്ടഗാനം പാടി തീരുന്നതിനു മുൻപേ നിലക്കാത്ത കയ്യടി ഓടിറ്റോറിയത്തെ അക്ഷരാർത്ഥത്തിൽ പിടിച്ചുലച്ചു എന്ന് തന്നേ പറയാം. പാട്ട് തീർന്നു പിന്നിലൂടെ പുറത്തെ വാതിലിൽ എത്തുമ്പോൾ ആൺകുട്ടികളേക്കാൾ കൂടുതൽ തിക്കിത്തിരക്കുന്ന പെൺപടയെ ആണ് കണ്ടത്. കൂടുതലും അപരിചിത മുഖങ്ങൾ.
അവരുടെ നീണ്ട കൈകൾ തന്റെ ഒരു സ്പർശനത്തിന് കൊതിക്കുന്ന പോലെ… വിനോദ്… വിനോദ് ചിര പരിചിതമെന്നപോലെ അവർ ആർത്തു വിളിക്കുന്നു. ഒരു വിധം പുറത്തിറങ്ങിയപ്പോൾ കയുയർത്തി എത്തി വലിഞ്ഞു രണ്ടു മുഖങ്ങൾ ദുർഗയും വാത്സല ടീച്ചറും. ഞാൻ ഒരുവിധം അവർക്കരുകിൽ എത്തി.
പെട്ടെന്നാണ് അത് ശ്രദ്ധിച്ചത് അവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നു. ദുർഗ ടീച്ചർ എന്റെ കൈയിൽ എത്തിപ്പിടിച്ചു വലിച്ചു അവരിലേക്ക് അടുപ്പിച്ചു. വത്സല ടീച്ചർ തലയിൽ തഴുകി. ദുർഗ എന്നെ പിടിച്ചു വലിച്ചു വേഗം വാ വേഗം വാ എന്ന് പറഞ്ഞു കൈയിലെ പിടിമുറുക്കി തിരക്കിൽ നിന്നും എന്നെ മോചിപ്പിച്ചു എന്ന് പറയാം.
അവർ ബാഗിൽ നിന്നും ഒരു ഫ്ലാസ്ക് എടുത്തു നല്ല ചൂട് കട്ടൻചായ ഒരു സ്റ്റീൽ ഗ്ലാസിൽ പകർന്നു എനിക്ക് നീട്ടി. വത്സല ടീച്ചർ സത്യത്തിൽ കിളിപോയപോലെ എന്നെ നോക്കി നിൽക്കുകയാണ്. രണ്ടുപേരും കൂടി അടുത്തുള്ള ഒരു തണൽമരത്തിന്റെ ചുവട്ടിലേക്കു എന്നെയും ചേർത്ത് പിടിച്ചു നടന്നു. തിക്കിലും തിരക്കിലും പെട്ടു ഞാൻ വിയർത്തു കുളിച്ചു എന്നുതന്നെ പറയാം.