ട്വിൻ ഫ്ലവർസ് 3 [Cyril]

Posted by

 

പക്ഷെ പെട്ടന്നു തന്നെ ഡാലിയയുടെ ചിരിയും, കുസൃതിയും, കുട്ടിത്തവും, ആരാധനയോടെ നോക്കുന്ന ഭാവവും എല്ലാം എന്റെ മനസ്സിൽ തെളിഞ്ഞു വരാൻ തുടങ്ങിയതും ഉള്ളില്‍ പറയാന്‍ അറിയാത്ത എന്തൊക്കെയോ സംഭവിച്ചു.

 

എന്റെ മനസ്സ് കുഴഞ്ഞു മറിഞ്ഞു. ഉള്ളിലെ വ്യത്യസ്ത ചിന്തകൾ പിടിവലി നടത്തി. സങ്കടവും, സന്തോഷവും, വേദനയും, ഉത്കണ്ഠയും എല്ലാം മനസ്സിൽ നിറഞ്ഞ് എന്റെ ഹൃദയമിടിപ്പിനെ സെക്കന്‍ഡിന് നൂറു വട്ടം ഇടിപ്പിച്ചു.

 

എന്തു ചെയ്യണം, എന്തു പറയണം എന്നറിയാതെ ഞാന്‍ വിഷമിച്ചു കിടന്നു… ഡാലിയയുടെ ചോദ്യത്തിന്‌ ഉത്തരം പറയാൻ എനിക്ക് അറിയില്ലായിരുന്നു. എന്റെ മൈന്റ് പെട്ടന്ന് ബ്ലാങ്കായി പോയി.

 

എന്റെ സങ്കടവും നിസ്സഹായാവസ്ഥയും ഡാലിയ മനസ്സിലാക്കിയ പോലെ അവളുടെ മുഖത്തും സങ്കടം നിറഞ്ഞു.

 

“എനിക്ക് തണുക്കുന്നു ചേട്ടാ…” അന്നേരം വിറയലോടെ ഡാലിയ പറഞ്ഞു.

 

ഒന്നും മിണ്ടാതെ ഞാൻ കമ്പിളി എടുത്ത് ഞങ്ങളെ പുതപ്പിച്ചതും ഡാലിയ എന്നോട് കൂടുതൽ ചേര്‍ന്നു കിടന്നു. അവളുടെ മുഖം എന്റെ മാറില്‍ മുട്ടി. അവളുടെ ചൂടുള്ള നിശ്വാസം എന്റെ മാറില്‍ തട്ടി ഉള്ളിലേക്ക് തുളച്ചു കേറി ഹൃദയത്തിൽ കൊണ്ടത് പോലെ അനുഭവപ്പെട്ടു. അന്നേരം എന്റെ മനസ്സ് പെട്ടന്ന് ശാന്തമായി.

 

അപ്പോ ഞാൻ സ്വയം മറന്ന് അവളുടെ മുകളില്‍ എന്റെ കൈ എടുത്തിട്ടു. ഉടനെ ഡാലിയ ഒരു കൈ എന്റെ ശരീരത്തിന് മുകളിലൂടേയും.. അടുത്ത കൈ ശരീരത്തിന് അടിയിലൂടെയും തിരുക്കി കേറ്റി.. എന്നിട്ട് എന്റെ ദേഹത്ത് ചേര്‍ന്നു കിടന്നിട്ട് എന്നെ മുറുകെ കെട്ടിപിടിച്ചു. എന്റെ ഇടതു മാറില്‍ അവളുടെ മുഖവും നല്ലതുപോലെ അവള്‍ അമർത്തി പിടിച്ചു… നേരിട്ട് എന്റെ ഹൃദയത്തിൽ നിന്നും ഓക്സിജൻ എടുക്കാന്‍ എന്നപോലെ.

Leave a Reply

Your email address will not be published. Required fields are marked *