“എടി ചിത്രശലഭമേ….” ചിരിച്ചു കൊണ്ട് അവളുടെ കൈ പിടിച്ചു മാറ്റാൻ ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷേ പിടി തരാതെ അല്ലി കുസൃതിയോടെ പിന്നെയും പിന്നെയും എന്റെ മസിൽ ഭാഗങ്ങളില്‍ എല്ലാം തൊടുകയും ഞെക്കുകയും ചെയ്തു.
“അക്കാ… ഇനിമേ അണ്ണാവുക്ക് ഇതുമാതിരി ഡ്രെസ്സ് മട്ടും എടുത്തു കുടുങ്ക… ഇതുതാൻ സൂപ്പറാ ഇരുക്ക്.” അരുള്‍ ഡാലിയയോട് പറഞ്ഞു.
“എടാ, മിണ്ടാതിരിക്കടാ…” ടീ ഷര്‍ട്ട് പിടിച്ചു വലിച്ച് അല്പമെങ്കിലും ലൂസാക്കാൻ ശ്രമിക്കുന്നതിനിടെ ഞാൻ പറഞ്ഞിട്ട് അവനെ തുറിച്ചു നോക്കി. “ഇന്നത്തേക്ക് ഈ ടീ ഷര്‍ട്ട് ഓക്കേയാണ്… പക്ഷേ ഇനി ഞാൻ ഇത് ഇടില്ല.”
“അതെല്ലാം അപ്പറമാ പാത്തുക്കലാം… ഇപ്പ എല്ലാരും വാങ്ക സാപ്പിടലാം.” അല്ലി ചിരിയോടെ എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് പോയി.
“അതേ, കഴിക്കാം.” ഡാലിയ നാണത്തോടെ പറഞ്ഞിട്ട് എന്റെ മേല്‍ നിന്നും നോട്ടം മാറ്റി.
കിച്ചനിൽ മേശപ്പുറത്ത് അടച്ചു വച്ചിരുന്ന ഹോട്ട് ബോക്സ് ഓരോന്നായി ഡാലിയയും അല്ലിയും തുറന്നതും കൊതിപ്പിക്കുന്ന മണം മൂക്കിനെ തുളച്ചു. എന്റെ നാവില്‍ വെള്ളം ഊറി വന്നു.
“അടിപൊളി.. എന്തുമാത്രം ഐറ്റംസ് ആണ് നിങ്ങൾ ഉണ്ടാക്കി വച്ചിരിക്കുന്നത്?!” ആശ്ചര്യത്തോടെ വിഭവങ്ങള്‍ ഓരോന്നായി കൊതിയോടെ നോക്കി കൊണ്ട് ഞാൻ അവരെ പുകഴ്ത്തി. “ഇതൊക്കെ കണ്ടു തന്നെ പകുതി വയറും നിറഞ്ഞു.” കൊതി വെള്ളം ഇറക്കി കൊണ്ട് ഞാൻ പറഞ്ഞതും അവര്‍ മൂന്നുപേരും ചിരിച്ചു.
“അണ്ണാ, വൈനും ഇരുക്ക്.” അരുള്‍ പറഞ്ഞു.