മല്ലിക ചേച്ചി എന്നോട് പറഞ്ഞ കാര്യങ്ങൾ അണ്ണന് സഹിക്കാൻ കഴിഞ്ഞില്ല. അയാളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി. ഞാനും കരയുകയായിരുന്നു.
“എന്തായിരുന്നു അവരുടെ പേര്…” കണ്ണ് തുടച്ചു കൊണ്ട് ഞാൻ സങ്കടത്തോടെ ചോദിച്ചു.
“അനില, മിനില…” പറഞ്ഞിട്ട് അണ്ണൻ കണ്ണുകൾ തുടച്ചു.
“കുഞ്ഞമ്മ പോയശേഷം അവര്‍ക്ക് ഞാൻ ഫുഡ് കൊടുത്തു. പക്ഷേ രണ്ടുപേരും നിലത്തു കിടന്ന് കരയുകയല്ലാതെ അവർ കഴിച്ചില്ല. അനിലയും മിനിലയും പിന്നെയും ഈ ചെളിയിൽ വന്നു വീഴരുതെന്ന് ഞാൻ ആഗ്രഹിച്ചു. അവരുടെ കൂട്ടുകാരികൾക്കും മറ്റുള്ളവര്‍ക്കും ഈ അവസ്ഥ വരരുതെന്ന് ഞാൻ പ്രാര്‍ത്ഥിച്ചു. അവരെ എങ്ങനെയെങ്കിലും സഹായിക്കണം എന്ന് ആഗ്രഹിച്ചു. അത് ഞാൻ അവരോടും പറഞ്ഞപ്പോ ഇത് പുതിയ ഏതോ കുരുക്ക് ആണെന്ന പോലെ അവർ എന്നെ പേടിയോടെ നോക്കി. അപ്പോ അവരോട് എന്റെ കഥ ഞാൻ പറഞ്ഞു. എന്റെ അവസ്ഥ ഞാൻ പറഞ്ഞു. ഇത് ഇങ്ങനത്തെ നരകം എന്നും അവരെ ഞാൻ ബോധിപ്പിച്ചു. എങ്ങനെയെങ്കിലും എനിക്കും രക്ഷപ്പെടണം എന്ന ആഗ്രഹവും പറഞ്ഞു.” അത്രയും പറഞ്ഞു നിര്‍ത്തിയിട്ട് മല്ലിക ചേച്ചി ഫ്ലാസ്ക്കിൽ നിന്നും പിന്നെയും ചായ ഒഴിച്ച് എനിക്കും അണ്ണനും തന്നു. ചേച്ചിയും ചായ എടുത്തു.
അണ്ണൻ കുടിക്കാന്‍ തുടങ്ങി. എനിക്ക് കുടിക്കാന്‍ തോന്നിയില്ല. ചേച്ചി നിര്‍ബന്ധിച്ചപ്പോ ഞാനും ആ ചൂട് ചായ കുടിക്കാന്‍ തുടങ്ങി. സത്യത്തിൽ ആ ദുരന്ത കഥയില്‍ നിന്നുള്ള ഇടവേളയും.. ഈ ചൂട് ചായയും എനിക്ക് ആശ്വാസമായി മാറി.
ഞങ്ങൾ മിണ്ടാതിരുന്നു ചായ കുടിച്ചു. കുടിച്ചു കഴിഞ്ഞതും മല്ലിക ചേച്ചി തുടർന്നു —,