പിന്നെയും കുറച്ചുനേരങ്കൂടി താഴേയ്ക്കിറങ്ങാനായി സ്വയംശ്രെമിച്ചെങ്കിലും അപ്പോഴെല്ലാം കാറ്റ് വില്ലനായിവന്നതോടെ ഉള്ളധൈര്യങ്കൂടി നഷ്ടമായ മീനാക്ഷി അവിടിരുന്നു കാറാന്തുടങ്ങി;
“”…എടാ… എനിയ്ക്കിറങ്ങാൻ പേടിയാകുവാടാ..!!”””_ താഴത്തെപാറയിലും എന്റെമുഖത്തും മാറിമാറിനോക്കിയവൾ ചിണുങ്ങീതും,
“”…എന്നാ അവിടിരുന്നോ… ഇറങ്ങിയിട്ടും വേറെ കാര്യമൊന്നുമില്ലല്ലോ..!!”””_ ന്നും പറഞ്ഞ് ഞാൻ തിരിഞ്ഞുനടന്നു…
“”…എടാ… എന്നെയൊന്നു പിടിച്ചെറക്കെടാ..!!”””_ കൈരണ്ടും താഴേയ്ക്കുനീട്ടി കുഞ്ഞിപ്പിളേളരെപ്പോലെ അവള് കുറുകി…
“”…പിന്നേ വരുന്ന്.! മൂഞ്ചിക്കളഞ്ഞാ മതി… കഴച്ചിട്ടു കേറിയതല്ലേ… അവിടിരുന്നോ..!!”””
“”…ഡാ… അങ്ങനെപറയല്ലേടാ… എന്നേങ്കൂടി കൊണ്ടോടാ… നീ കേറീതുകൊണ്ടു കേറീതല്ലടാ ഞാൻ… ഈ മലമുഴുവനും കേറിവന്നിട്ട് ഇതിന്മേൽ കേറാതെപോയാ മോശമല്ലേന്ന്കരുതി കേറീതാ… എനിയ്ക്കിവിടിരുന്നിട്ട് പേടിയാവുന്നെടാ..!!”””_ ഞാൻ തിരികെപ്പോകാനുള്ള പരിപാടിയാന്നു മനസ്സിലായതും അവളാക്കല്ലിന്റെമേലിരുന്ന് കാലിട്ടടിയ്ക്കാൻ തുടങ്ങി…
“”…പേടിയാകുന്നങ്കി അപ്പ്രത്തുചെന്നിട്ട് താഴേയ്ക്കുചാട്… പേടി മാറിക്കോളും..!!”””
“”…പോടാ നാറി… എടാ എന്നെയൊന്നു താഴെയിറക്കെടാ..!!”””
“”…എന്നെ തെറീംവിളിച്ചിട്ട് നിന്നെ ഞാൻ താഴെയല്ല മേലേയ്ക്കയയ്ക്കാടീ..!!”””_ പറയുന്നതിനൊപ്പം കുനിഞ്ഞൊരു കല്ലെടുത്ത് അവളെയെറിയാനോങ്ങി…
“”…സോറി സോറി… ഒരായിരംവട്ടം സോറി… എന്നെയൊന്നിറക്കെടാ..!!”””_ അതോടെ കക്ഷീടെശബ്ദവും ദയനീയമായി…