…ആശ്വാസം.!
ശെരിയ്ക്കും അപ്പോഴാണെനിയ്ക്കു ശ്വാസംനേരേവീണത്…
അവളപ്പുറത്തേയ്ക്കുവല്ലതും പോയിരുന്നേൽ തിരിച്ചിറങ്ങി കൂടെച്ചെല്ലുകയല്ലാതെ മറ്റുമാർഗ്ഗമില്ലായ്രുന്നു…
“”…അല്ലാ… എന്തോപറ്റി ശില്പങ്കാണാൻ പോണില്ലേ..??”””_ കയ്യിൽ രണ്ടുമൂന്നുകവർ ലേയ്സും സ്പ്രൈറ്റിന്റെ ബോട്ടിലുമൊക്കെയായി കയറിവരുന്ന മീനാക്ഷിയെനോക്കി ഞാൻചോദിച്ചു…
അതിന്,
“”…എന്നിട്ടു തിരിച്ചിറങ്ങി എന്നേം ഇവടെകളഞ്ഞിട്ടു പോവാനല്ലേ..??”””_ ന്നവൾ കണ്ണുകൂർപ്പിച്ചു…
“”…ഓഹ്.! ഞാനത്രയ്ക്കങ്ങടു ചിന്തിച്ചില്ല..!!”””_ പറഞ്ഞുകൊണ്ട് അവളെയും ഗൗനിയ്ക്കാതെ ഞാൻ മലകയറാനായിത്തുടങ്ങി…
സത്യത്തിൽ, കാണുമ്പോൾത്തോന്നുന്ന
ഭീകരതയൊന്നും കയറുമ്പോളില്ലെങ്കിലും ബാത്ത്റൂമിൽപ്പോലും ഓട്ടോവിളിച്ചുപോകാൻനോക്കുന്ന മീനാക്ഷിയ്ക്കാ മലകയറ്റമൊട്ടും എളുപ്പമായ്രുന്നില്ല…
നിന്നുംനിരങ്ങിയും ഒരുവിധത്തിലാണവൾ മലകയറിക്കൊണ്ടിരുന്നത്…
ഒരുപക്ഷേ, സ്ഥിരം ക്രിക്കറ്റുകളിച്ചു നടന്നതിന്റെ ഫലമായ്ട്ടാവണം എനിയ്ക്കു പെട്ടെന്നോടി കയറാൻകഴിഞ്ഞതും…
കുറച്ചോടി മേലെക്കേറിയശേഷം ഞാനവളേയും കാത്തുനിൽക്കും…
ആ നിരങ്ങിവലിഞ്ഞു കേറുന്നതുകാണുമ്പോൾ
ചെറിയൊരു മനഃസുഖം…
ഒടുക്കം അവളെന്റടുക്കലെത്തിയപ്പോൾ ആകെ വിയർത്തൊഴുകി നാശമായ്രുന്നു…
ഇരുകക്ഷങ്ങളുടേം ഭാഗത്തുനിന്ന് താഴേയ്ക്ക് വെള്ളംകോരിയൊഴിച്ചപോലെ നനവുണ്ടായിരുന്നു…
പീച്ച്കളറിലുള്ള നേർത്ത ടോപ്പായതിനാൽ നനവുപൊടിഞ്ഞഭാഗം ഇരുണ്ടിട്ട് നല്ല വൃത്തിയ്ക്കറിയാനുമുണ്ട്…